ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കൊവിഡിന് ശേഷം മൈക്രോഫിനാന്‍സ് ബാങ്കുകള്‍ എഴുതിത്തള്ളിയത് 26,000 കോടി രൂപ

ന്യൂഡല്‍ഹി: മൈക്രോഫിനാന്‍സ് വായ്പാദാതാക്കള്‍ കോവിഡിന് ശേഷം ഏകദേശം 26,000 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. ഇതോടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മാര്‍ച്ച് അവസാനത്തോടെ 90 ബേസിസ് പോയിന്റ് കുറഞ്ഞ് 10.2 ശതമാനമായി. മികച്ച 30 മൈക്രോഫിനാന്‍സ് വായ്പാ ദാതാക്കളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ക്രെഡിറ്റ് ബ്യൂറോ ക്രിഫ് ഹൈ മാര്‍ക്ക് തയ്യാറാക്കിയ ത്രൈമാസ റിപ്പോര്‍ട്ടിലാണിക്കാര്യമുള്ളത്.

3.38 ലക്ഷം കോടി രൂപയുടെ മേഖലാ വായ്പ പോര്‍ട്ട്‌ഫോളിയോയുടെ 7.7 ശതമാനമാണ് എഴുതിത്തള്ളലിന്റെ വലുപ്പം. ഇത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 4.8 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നു.മൈക്രോഫിനാന്‍സ് മേഖലയുടെ നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞുവെന്ന മെയ് 29 ലെ ഇടി റിപ്പോര്‍ട്ടിനെ ക്രിഫ് പഠനം സാധൂകരിക്കുന്നു.

വേണ്ടത്ര പ്രൊവിഷനുകള്‍ ഏര്‍പെടുത്തിയാണ്, ഒരു നിശ്ചിത കാലയളവിന് ശേഷം വായ്പാദാതാക്കള്‍ കിട്ടാകടങ്ങള്‍ എഴുതിതള്ളുന്നത്.ചില വായ്പാദാതാക്കള്‍ കുടിശ്ശിക സംഭവിച്ച് 270 ദിവസത്തിന് ശേഷവും മറ്റുചിലര്‍ ഒരു വര്‍ഷത്തിന് ശേഷവും എഴുതിതള്ളല്‍ നടത്തുന്നു.ബാലന്‍സ് ഷീറ്റ് ക്ലീനാക്കാനും അടുത്തഘട്ട വളര്‍ച്ച കണക്കുകൂട്ടാനും സഹായിക്കുന്ന പ്രവൃത്തിയാണിത്.

സാങ്കേതിക എഴുതിത്തള്ളലുകള്‍ ബാലന്‍സ് ഷീറ്റ് മാനേജ്‌മെന്റാണ്. ഈ അക്കൗണ്ടുകളില്‍ പിന്നീടും തിരിച്ചടവ് സാധ്യമാണ്.

X
Top