കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മൈക്രോ ഫിനാന്‍സില്‍ ബാങ്കുകളെ കടത്തിവെട്ടി എന്‍ബിഎഫ്സികള്‍

മുംബൈ: മൈക്രോലെന്‍ഡിംഗ് റഗുലേറ്ററി ചട്ടക്കൂടിന്റെ ആദ്യ വര്‍ഷത്തില്‍ മൈക്രോഫിനാന്‍സ് വ്യവസായം 22 ശതമാനം വളര്‍ച്ച നേടി. ബാങ്ക് ഇതര ധനകാര്യ കമ്പനികളായ മൈക്രോ ഫിനാന്‍സ് ഇന്‍സിറ്റിറ്റിയൂഷന്‍ (എന്‍ബിഎഫ്സി-എംഎഫ്ഐ ) വായ്പയുടെ കാര്യത്തില്‍ ബാങ്കുകളെ കടത്തിവിട്ടുന്നതിനും മേഖല സാക്ഷിയായി. മൈക്രോ ലോണ് ദാതാക്കളുടെ സംഘടനയായ എംഎഫ്ഐഎന്ന്റെ മൈക്രോമീറ്റര് റിപ്പോര്ട്ട് പ്രകാരം, 2023 മാര്ച്ച് 31 വരെ മൈക്രോഫിനാന്സ് വ്യവസായം 22.0 ശതമാനം വളര്ച്ചയാണ് നേടിയത്.

മൊത്തം മൂല്യം 3,48,339 കോടി രൂപ. ഇതില്‍ 39.7 ശതമാനംഎന്‍ബിഎഫ്സി-എംഎഫ്ഐകളുടേതാണ്. ഇതോടെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് ദാതാവെന്ന സ്ഥാനം എന്‍ബിഎഫ്സികള്‍ തിരിച്ചുപിടിച്ചു.

13 കോടി വായ്പാ അക്കൗണ്ടുകളിലൂടെ 6.6 കോടി സവിശേഷ വായ്പക്കാര്‍ക്കാണ് മൈക്രോഫിനാന്‍സ് വ്യവസായം സേവനം നല്‍കിയത്. മൊത്തം വായ്പ പോര്‍ട്ട്ഫോളിയോ (ജിഎല്‍പി) 3,48,339 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% വര്‍ദ്ധന.

ഏറ്റവും വലിയ മൈക്രോ ക്രെഡിറ്റ് ദാതാവ് വിഭാഗം എന്‍ബിഎഫ്സി-എംഎഫ്ഐകളാണ്. ഇത് മൊത്തം വ്യവസായ പോര്‍ട്ട്ഫോളിയോയുടെ 39.7 ശതമാനവും കൈകാര്യം ചെയ്തു. ബാങ്കുകള്‍ 34.2 ശതമാനവും എസ്എഫ്ബികള്‍ 16.6 ശതമാനവുമാണ് വായ്പ വിഹിതം നേടിയത്. സജീവ മൈക്രോഫിനാന്‍സ് വായ്പാ അക്കൗണ്ടുകള്‍ 14.6 ശതമാനം ഉയര്‍ന്ന് 13 കോടിയായപ്പോള്‍ കിഴക്ക്, വടക്കുകിഴക്കന്‍, തെക്ക് മേഖലകള്‍ മൊത്തം പോര്‍ട്ട്ഫോളിയോയുടെ 63% സംഭാവന ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള സംസ്ഥാനം ബീഹാറാണ്.
എന്‍ബിഎഫ്സി-എംഎഫ്ഐകളുടെ എയുഎം 1,31,163 കോടി രൂപയായി.38.7 ശതമാനം വര്‍ദ്ധന.

എയുഎമ്മില്‍ 1,07,232 കോടി രൂപയുടെ ഉടമസ്ഥതയിലുള്ള പോര്‍ട്ട്ഫോളിയോയും 23,931 കോടി രൂപയുടെ മാനേജുചെയ്യുന്ന പോര്‍ട്ട്ഫോളിയോയും ഉള്‍പ്പെടുന്നു. എന്‍ബിഎഫ്സി-എംഎഫ്ഐകള്‍ 18,739 ശാഖകളുടെ ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുകയും 1,61,010 വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3.1 കോടി അക്കൗണ്ടുകളിലൂടെ 1,30,563 കോടി രൂപ വിതരണം ചെയ്തു.

എന്‍ബിഎഫ്സി-എംഎഫ്ഐകള്‍ക്ക് ഡെബ്റ്റ് ഫണ്ടിംഗായി 74,787 കോടി രൂപയാണ് ലഭ്യമായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 59.2% വര്‍ദ്ധനയാണ്. മൊത്തം ഇക്വിറ്റി 25.4 ശതമാനം ഉയര്‍ന്ന് 26,332 കോടി രൂപ.

കിഴക്ക്, വടക്കുകിഴക്കന്‍ മേഖലകളുടെ വിഹിതം കുറഞ്ഞപ്പോള്‍ തെക്ക്, വടക്ക് മേഖലകള്‍ നേട്ടമുണ്ടാക്കി. തമിഴ്നാടിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള സംസ്ഥാനമായി ബിഹാര്‍ മാറി. കോവിഡിന് ശേഷം വിതരണം ചെയ്ത പുതിയ വായ്പകള്‍ കോവിഡിന് മുമ്പുള്ള വായ്പകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

പിഎആറിന്റെ 1-60 ദിവസത്തെ ബക്കറ്റിന്റെ പലിശ നിരക്ക് 4.25 ശതമാനത്തില്‍ നിന്ന് 1.57 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

X
Top