സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഗുജറാത്തില്‍ സെമികണ്ടക്ടര്‍ ഫാക്ടറിയുടെ നിര്‍മാണം ആരംഭിച്ച് മൈക്രോണ്‍

സാനന്ദ്: ഇന്ത്യ ഒരു സെമികണ്ടക്ടര് ഹബ്ബ് ആയി മാറാനുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.

യുഎസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മൈക്രോണ് ഗുജറാത്തില് തുടക്കമിടുന്ന ചിപ്പ് നിര്മാണശാലയുടെ നിര്മാണപ്രവര്ത്തനങ്ങള് ആരംഭിച്ചുകൊണ്ടുള്ള ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22500 കോടിയുടെ പദ്ധതിക്കാണ് മൈക്രോണ് ഗുജറാത്തില് തുടക്കമിടുന്നത്.

ഉയര്ന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങള് പൂര്ത്തീകരിക്കാന് ഇന്ത്യയ്ക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ ചിപ്പുകള് ആവശ്യമായി വരുമെന്ന് മന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രിയും മൈക്രോണ് മേധാവി സഞ്ജയ് മെഹ്രോത്രയും തമ്മില് കൂടിക്കാഴ്ച നടത്തി വെറും മൂന്ന് മാസത്തിനുള്ളില് തന്നെ കമ്പനി ഫാക്ടറി നിര്മാണം ആരംഭിച്ചു. അങ്ങനെയൊന്ന്, മുമ്പുണ്ടായിട്ടില്ല’, അദ്ദേഹം പറഞ്ഞു.

6850 കോടി രൂപ ചെലവിട്ടാണ് നിര്മാണശാല നിര്മിക്കുന്നത്. ചിപ്പുകളുടെ അസംബ്ലിയും പരീക്ഷണങ്ങളും ഇവിടെ നടക്കും. സര്ക്കാരിന്റെ പിന്തുണയും പദ്ധതിയ്ക്കുണ്ട്. പദ്ധതിയിലൂടെ അടുത്ത അഞ്ച് വര്ഷത്തിനുള്ളില് 5000 പേര്ക്ക് നേരിട്ട് ജോലിയും 15000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ 70 വര്ഷങ്ങളില് രാജ്യം നിരവധി അവസരങ്ങള് നഷ്ടപ്പെടുത്തിയെന്നും ഇത് ചരിത്രപരമായ നിമിഷമാണെന്നും ചടങ്ങില് സംസാരിച്ചുകൊണ്ട് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

കഴിഞ്ഞ ഒമ്പത്- പത്ത് വര്ഷങ്ങള്കൊണ്ട് നമ്മള് വലിയ മുന്നേറ്റം നടത്തി. ഇത് തീര്ച്ചയായും വളരെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണ്. മൈക്രോണിന്റെ ഈ അത്യാധുനിക പ്ലാന്റ് എല്ലാ നിക്ഷേപകര്ക്കും മറ്റ് നിര്മാതാക്കള്ക്കും ആഗോള സെമികണ്ടക്ടര് രംഗത്തെ പങ്കാളികള്ക്കും വഴികാട്ടിയാവുമെന്നതില് സംശയിമില്ല’, അദ്ദേഹം കൂട്ടിച്ചേര്ത്തു.

സാനന്ദ് ജിഐഡിസി-2 ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലെ 93 ഏക്കര് ഭൂമിയിലാണ് മൈക്രോണിന്റെ അസംബ്ലി ടെക്സ്റ്റ് മാര്ക്കിങ് ആന്റ് പാക്കേജിങ് പ്ലാന്റ് സ്ഥാപിക്കുന്നത്. 18 മാസങ്ങള് കൊണ്ട് പൂര്ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

വേഫറുകളെ ബോള് ഗ്രിഡ് അരേ (ബിജിഎ), മെമ്മഫി മോഡ്യൂളുകള്, സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (എസ്എസ്ഡി) എന്നിവ ആക്കിമാറ്റുന്ന ജോലിയാണ് പ്ലാന്റില് നടക്കുക.

ജൂലായില് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സെമികണ്ടക്ടര് നിര്മാണ ശാല ആരംഭിക്കാന് താല്പര്യമുള്ള സ്ഥാപനങ്ങള്ക്ക് 50 ശതമാനം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗാന്ധിനഗറില് നടന്ന സെമികോണ് ഇന്ത്യ കോണ്ഫറന്സിലും രാജ്യത്തെ സെമികണ്ടക്ടര് വ്യവസായ വികസനത്തിനുതകും വിധം നയ പരിഷ്കാരങ്ങള് നടത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.

X
Top