വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ടിക് ടോക്ക് വാങ്ങാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തുന്നു

വാഷിംഗ്ടൺ: ടിക് ടോക്ക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ചയിലാണെന്നും സോഷ്യൽ മീഡിയ ആപ്പിൻ്റെ വിൽപ്പനയെച്ചൊല്ലി ഒരു ബിഡ്ഡിംഗ് വാർ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്.

ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിക് ടോക്കുമായി മൈക്രോസോഫ്റ്റ് ചർച്ച നടത്തുന്നതായി ട്രംപ് അറിയിച്ചത്.

നിലവിൽ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു.

ആപ്പിന്റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്.

X
Top