Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജീവനക്കാരെ പിരിച്ചുവിടുന്നത് തുടര്‍ന്ന് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടലുകള്‍ തുടരുന്നു. ജനുവരി 2023 ല്‍ പിരിച്ചുവിടപ്പെട്ട 10,000 പേര്‍ക്ക് പുറമെയാണിത്. നടപടി വാഷിങ്ടണില്‍ 276 പേരെ ബാധിച്ചതായി ടെക്‌നോളജി വെബ്‌സൈറ്റായ ഗീക്ക് വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്തൃ സേവനം, പിന്തുണ, വില്‍പ്പന എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ ജോലിയാണ് നഷ്ടമായത്. 276 ജീവനക്കാരില്‍ 66 പേര്‍ വെര്‍ച്വലായി ജോലി ചെയ്യുകയായിരുന്നു. 2024 സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമുള്ള നടപടി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ് പോലുള്ള ഒരു വലിയ ടെക്ക് കമ്പനി ആദ്യമായാണ് സാമ്പത്തികവര്‍ഷത്തിന്റെ സമാരംഭത്തില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. അതേസമയം കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ മറ്റിടങ്ങളില്‍ തൊഴിലന്വേഷിക്കുന്നത് തുടങ്ങി.

ഇവരുടെ പ്രൊഫൈലുകള്‍ ലിങ്കഡ്ഇന്നില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

X
Top