മുംബൈ: വിപണിയിടിയുമ്പോഴും ദീര്‍ഘകാലത്തില്‍ മികച്ച നേട്ടങ്ങള്‍ തരുന്ന, അടിസ്ഥാന കാര്യങ്ങള്‍ ശക്തമായ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് കമ്പനികളെ നിക്ഷേപത്തിന് തെരഞ്ഞെടുത്തിരിക്കയാണ് വിദഗ്ദ്ധര്‍. ഈ ഓഹരികള്‍ 52 ആഴ്ചയിലെ കുറവ് വിലയിലാണുള്ളത്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭ്യമാകും. ദീര്‍ഘകാലത്തില്‍ മികച്ച ആദായം ഉറപ്പുവരുത്തുകയും ചെയ്യാം. അത്തരത്തിലുള്ള ചില ഓഹരികളാണ് ചുവടെ.
നസാര ടെക്‌നോളജീസ്
പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിപങ്കാളിത്തമുള്ള നസാര ടെക്‌നോളജീസിന്റെ ഓഹരികള്‍ 1,181.55 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി. ബിഎസ്ഇ ഇന്‍ട്രാഡേ ട്രേഡില്‍ 7 ശതമാനമാണ് ഓഹരി തുടര്‍ച്ചയായ ഏഴാം ദിവസം ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ നസാര ടെക്‌നോളജീസിന്റെ വിപണി വില 29 ശതമാനം ഇടിഞ്ഞു. പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) വിലയിലാണ് നിലവില്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
അതേസമയം ദോലത്ത്്, പ്രഭുദാസ് ലില്ലാദര്‍ പോലുള്ള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ പോസിറ്റീവാണ്. ഇലക്ട്രോണിക് സ്‌പോര്‍ട്ട്‌സ് മേഖല സാധാരണ പാദത്തിലേക്ക് മടങ്ങുന്നതിനാല്‍ നാലാംപാദ വളര്‍ച്ച കമ്പനി 0.5 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ദോലത്ത് പ്രതീക്ഷിക്കുന്നത്. ഇബിറ്റ മാര്‍ജിനുകള്‍ 27 ശതമാനം മെച്ചപ്പെടുത്തും. കമ്പനിയുടെ ലാഭക്ഷമത മികച്ചതാണെന്നും ബ്രോക്കറേജ് സ്ഥാപനം അഭിപ്രായപ്പെട്ടു.
നസാര ടെക്‌നോളജീസ് വാങ്ങാന്‍ അവശ്യപ്പെടുകയാണ് ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍. 1747 രൂപ ബ്രോക്കറേജ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് നസാര. ഇന്ററാക്റ്റീവ് ഗെയിമിംഗ്, എസ്‌പോര്‍ട്‌സ്, ഗാമിഫൈഡ് ലേണിംഗ് ഇക്കോസിസ്റ്റം എന്നീ സേവനങ്ങള്‍ ഓഫര്‍ ചെയ്യുന്ന, ഇന്ത്യ അധിഷ്ഠിതമായ നസാരയ്ക്ക് ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന വികസിത ആഗോള വിപണികളിലും സാന്നിധ്യമുണ്ട്.
വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, ഗാമിഫൈഡ് എര്‍ലി ലേണിംഗിലെ കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലപ്ലേ, കുനാമി, ഓപ്പണ്‍പ്ലേ എന്നിവ പോലുള്ള ഏറ്റവും തിരിച്ചറിയാവുന്ന ഐപികളില്‍ ചിലത് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
ടാറ്റ കമ്യൂണിക്കേഷന്‍സ്
52 ശതമാനം താഴ്ചയില്‍ ട്രേഡ് ചെയ്യുന്ന മറ്റൊരു ഓഹരിയാണിത്. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 38 ശതമാനം ഇടിവാണ് ഓഹരിയ്ക്കുണ്ടായിരിക്കുന്നത്. 5 ജി മേഖലയില്‍ നേട്ടങ്ങള്‍ കുറിക്കാനൊരുങ്ങുകയാണ് ഓഹരി അതുകൊണ്ടുതന്ന പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെയ് ഗ്ലോബല്‍ 1650 രൂപ ടാര്‍ഗറ്റ് വിലയില്‍ ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുന്നു. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി സ്ഥാപനമായ ടാറ്റ കമ്യൂണിക്കേഷന്‍സ് 365 കോടി രൂപയായി ലാഭമുയര്‍ത്തിയിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണിത്.
3എം ഇന്ത്യ
ഇന്ത്യയിലെ വിലകൂടിയ ഓഹരികളില്‍ ഒന്നാണിത്. വ്യാവസായിക പാക്കേജിംഗ്, ആരോഗ്യ സംരക്ഷണം, സുരക്ഷ, ഗ്രാഫിക്‌സ്, ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങളുള്ള സാങ്കേതിക സ്ഥാപനമായ 3എം ഇന്ത്യയുടെ ഓഹരിയും തിരുത്തലുകള്‍ വരുത്തുകയാണ്. ഈ ഘട്ടത്തില്‍ പ്രീമിയം മൂല്യനിര്‍ണ്ണയത്തിലാണ് സ്‌റ്റോക്ക് ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത്. എന്നിരുന്നാലും,ഇത് ഒരു കടബാധ്യതയില്ലാത്ത കമ്പനിയാണെന്നത് പോസിറ്റീവ് വശമാണ്. മാത്രമല്ല, അറ്റാദായത്തില്‍ തുടര്‍ച്ചയായി വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന കമ്പനി കൂടിയാണിത്.
ആരതി ഇന്‍ഡസ്ട്രീസ്
ഈ കെമിക്കല്‍സ് സ്‌റ്റോക്ക് വാങ്ങാന്‍ ജിയോജിത് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ടാര്‍ഗെറ്റ് വിലയായി ബ്രോക്കറേജ്സ്ഥാപനം നിര്‍ദ്ദേശിക്കുന്നത് 1038രുപയാണ്. ‘കമ്പനി 30 ശതമാനം വരെ വരുമാനമുയര്‍ത്തുമെന്നാണ് ജിയോജിത്ത് കണക്കുകൂട്ടുന്നത്.
അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.