Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മില്ലറ്റ് പ്രോത്സാഹനം: എപിഇഡിഎ– ലുലു ഹൈപ്പർ മാർക്കറ്റ് ധാരണ

കൊച്ചി: ഗൾഫ് സഹകരണ രാജ്യങ്ങളിലേക്കുള്ള (ജിസിസി) മില്ലറ്റ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു.

ഇതുപ്രകാരം മില്ലറ്റ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് നടത്തും. മില്ലറ്റുകളും മൂല്യവർധിത ഉൽപന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കമ്പനികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നു സംഭരിച്ച് രാജ്യാന്തര റീട്ടെയ്ൽ ശൃംഖലകളിൽ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കും.

മില്ലറ്റ് ഉൽപന്നങ്ങളുടെ വിവിധ സാംപിളുകൾ ലുലു സ്റ്റോറുകളിൽ പ്രദർശിപ്പിക്കും. ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉൽപന്നങ്ങൾ ലേബൽ ചെയ്യുന്നതിനുള്ള സഹായം എപിഇഡിഎ നൽകും.

എപിഇഡിഎ ഡയറക്ടർ ഡോ. തരുൺ ബജാജും ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.ഐ.സലിമും ധാരണ പത്രത്തിൽ ഒപ്പുവച്ചു.

എപിഇഡിഎ ചെയർമാൻ ഡോ.എം അംഗമുത്തു, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി എന്നിവർ പങ്കെടുത്തു.

X
Top