സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഓണക്കാലത്ത് മില്‍മ നടത്തിയത് റെക്കോര്‍ഡ് വില്‍പന

കൊച്ചി: ഈ ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പന നടത്തിയിരിക്കയാണ് മില്‍മ. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള ഓണം ഉത്സവ ദിവസങ്ങളില്‍ റെക്കോര്‍ഡ് പാലുല്‍പ്പന്നങ്ങളാണ്‌ വിറ്റതെന്ന് മില്‍മ അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനവോടെ 94,59,576 ലിറ്ററാണ് ഈ നാല് ദിവസങ്ങളില്‍ പാലിന്റെ വില്‍പ്പന.

സെപ്തംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ മാത്രം 35,11,740 ലിറ്റര്‍ പാലാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.03 ശതമാനം വര്‍ധനവ്. തൈര് വില്‍പനയിലും സര്‍വകാല റെക്കോര്‍ഡ് സ്ഥാപിക്കാനായി.

11,30,545 കിലോ തൈര് വിറ്റഴിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.26 ശതമാനം വര്‍ധന രേഖപ്പെടുത്തി.തിരുവോണ ദിവസം മാത്രം ഈ വര്‍ഷം 3,45,386 കിലോ തൈരാണ് വിറ്റഴിച്ചത്. .ഇത് മുന്‍വര്‍ഷത്തേക്കാള്‍ 13.52 ശതമാനം വര്‍ധനവാണ്.

ഈ ദിവസങ്ങളില്‍ എട്ട് ലക്ഷത്തോളം പാക്കറ്റ് പാലട പായസം മിക്‌സ് വില്‍പന നടത്താനും സാധിച്ചു. നേരിട്ടുള്ള വില്‍പ്പന കൂടാതെ, സപ്ലൈകോ വിതരണം ചെയ്യുന്ന ഓണം കിറ്റുകള്‍ വഴി 87 ലക്ഷം ഉപഭോക്താക്കള്‍ക്ക് 50 മില്ലി വീതം നെയ്യ് വിതരണം ചെയ്തു.കൂടാതെ കണ്‍സ്യൂമര്‍ഫെഡ് വഴി ഒരു ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനുമായി.

മറ്റ് ഉല്‍പന്നങ്ങളായ വെണ്ണ, പനീര്‍, പേട, ഫ്‌ലേവര്‍ഡ് മില്‍ക്ക്, ഐസ്‌ക്രീം എന്നിവയുടെ വില്‍പ്പനയിലും ഗണ്യമായ വര്‍ധനയുണ്ടായതായി സഹകരണ സംഘം അറിയിക്കുന്നു.

കൂട്ടായ പരിശ്രമവും ഉല്‍പ്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസവുമാണ് റെക്കോര്‍ഡ് നേട്ടത്തിന് കാരണമായതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഗാര്‍ഹിക പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായതിനാല്‍ കമ്മി നികത്താന്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാല്‍ വിപണന ഫെഡറേഷനുകളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാല്‍ സഹകരണ സംഘമാണ് മില്‍മ.

X
Top