ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ; ഡിസംബർ അവസാനത്തോടെ 717.9 ബില്യൺ ഡോളറായിഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോര്‍ഡ് സ്വര്‍ണംവാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾയുപിഐ ഇടപാടുകൾ 24.8 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തികേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

ത്രൈമാസത്തിൽ 57 കോടിയുടെ ലാഭം നേടി മിൻഡ കോർപ്പറേഷൻ

മുംബൈ: വാഹന ഘടക നിർമ്മാതാക്കളായ മിൻഡ കോർപ്പറേഷന്റെ 2022 സെപ്തംബർ പാദത്തിലെ അറ്റാദായം 48% വർധിച്ച് 57.8 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ കമ്പനി 39.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

സമാനമായി അവലോകന കാലയളവിലെ കമ്പനിയുടെ പ്രവർത്തന വരുമാനം 57% വർധിച്ച് 1147.1 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 10.6 ശതമാനം ആയി. രണ്ടാം പാദത്തിൽ ഉപഭോക്തൃ വികാരങ്ങളിൽ ഒരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചതായും, ഇതേ തുടർന്ന് വാഹന സെഗ്‌മെന്റുകളിലുടനീളമുള്ള ഡിമാൻഡ് വർധിച്ചതായും മിൻഡ കോർപ്പറേഷൻ ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ അശോക് മിൻഡ പറഞ്ഞു.

എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നിട്ടും, കയറ്റുമതിയിലെ മന്ദഗതിയിലുള്ള വളർച്ചയും അർദ്ധചാലക വിതരണ പ്രതിസന്ധിയും കാരണം ഗ്രൂപ്പ് ഇപ്പോഴും വെല്ലുവിളികളെ നേരിടുകയാണെന്ന് അശോക് മിൻഡ അറിയിച്ചു.

മെക്കാനിക്കൽ & ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം, ഡോർ സിസ്റ്റം, ഇവികൾക്കുള്ള ഇലക്ട്രോണിക് കൺട്രോളറുകൾ, ഓട്ടോ ഒഇഎമ്മുകൾ എന്നിവ ഉൾപ്പെടുന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉള്ള വൈവിധ്യമാർന്ന കമ്പനിയാണ് മിൻഡ കോർപ്പറേഷൻ ലിമിറ്റഡ്. വാഹന, ഉപഭോക്തൃ ഡ്യൂറബിൾ വ്യവസായത്തിനായി ഡൈ കാസ്റ്റിംഗ് ഭാഗങ്ങളും ഇത് നിർമ്മിക്കുന്നു.

X
Top