കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ദക്ഷിണ കൊറിയൻ കമ്പനിയുമായി കൈകോർത്ത് മിൻഡ കോർപ്പറേഷൻ

മുംബൈ: അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സൊല്യൂഷനുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ദക്ഷിണ കൊറിയൻ സ്ഥാപനമായ ഡെയ്‌സങ് എൽടെക്കുമായി സഹകരിച്ചതായി വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ മിൻഡ കോർപ്പറേഷൻ അറിയിച്ചു.

ഇത് സംബന്ധിച്ച് 2022 ഒക്‌ടോബർ 28-ന് സാങ്കേതിക ലൈസൻസ് സഹായ കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചതായി മിൻഡ കോർപ്പറേഷൻ പ്രസ്താവനയിൽ പറഞ്ഞു. കരാർ പ്രകാരം കമ്പനികൾ പാസഞ്ചർ, കൊമേഴ്‌സ്യൽ, ഓഫ് റോഡ് വെഹിക്കിൾ വിഭാഗങ്ങളിലായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യും.

ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം (ഡിഎംഎസ്), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം (എൽഡിഡബ്ല്യുഎസ്), ഫ്രണ്ട് കൊളിഷൻ വാണിംഗ് സിസ്റ്റം (എഫ്‌സിഡബ്ല്യുഎസ്) തുടങ്ങിയ എവിഎം സിസ്റ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് വ്യവസായത്തിൽ നാല് പതിറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള കമ്പനിയാണ് ഡെയ്‌സങ് എൽടെക്ക്. സഹകരണത്തിന് കീഴിൽ, ഡെയ്‌സങ് എൽടെക് ഉൽപ്പന്ന രൂപകൽപ്പന, വികസനം, മൂല്യനിർണ്ണയം എന്നിവയിൽ മിൻഡയെ പിന്തുണയ്ക്കും. മെക്കാനിക്കൽ & ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം, ഡോർ സിസ്റ്റം, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇലക്ട്രോണിക് കൺട്രോളറുകൾ, ഓട്ടോ ഒഇഎമ്മുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉള്ള വൈവിധ്യമാർന്ന കമ്പനിയാണ് മിൻഡ കോർപ്പറേഷൻ ലിമിറ്റഡ്.

X
Top