ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യ മുഴുവൻ ഒക്ടോബർ 1 മുതൽ മിനിമം വേതനത്തിൽ വർധന

ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും തൊഴിലാളികളുടെ മിനിമം വേതനത്തിൽ വർധന ഉറപ്പാക്കി കേന്ദ്രസർക്കാർ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് 1,035 രൂപയായി ഉയർത്തിയതായും പുതിയ നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ വേതന വർദ്ധനവ്.

ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും സായുധ ഗാർഡുകൾക്കും പ്രതിദിനം 1,035 രൂപയാണ് (പ്രതിമാസം 26,910 രൂപ)മിനിമം വേതനം. വിദഗ്ധ തൊഴിലാളികൾക്ക് (ക്ലറിക്കൽ, സെക്യൂരിറ്റി ഉൾപ്പെടെ) പ്രതിദിനം 954 രൂപ (പ്രതിമാസം 24,804 രൂപ) ലഭിക്കും. അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ വേതനം നൽകും. അവിദഗ്ധ തൊഴിലാളികൾക്ക് (തൂത്തുവാരൽ, വൃത്തിയാക്കൽ, ലോഡിംഗ്, ഇറക്കൽ) പ്രതിദിനം 783 രൂപ അല്ലെങ്കിൽ പ്രതിമാസം 20,358 രൂപയാണ് കുറഞ്ഞ വേതനം. നിർമ്മാണം, ലോഡിങ്, അൺലോഡിങ്, ക്ലീനിങ്, ഖനനം, കൃഷി തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക്, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഈ വേതന വർദ്ധനവ് ബാധകമായിരിക്കും.

X
Top