ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിനിരത്‌ന കമ്പനി

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ റൈറ്റ്‌സ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 5 നിശ്ചയിച്ചു. ഓഹരിയൊന്നിന് 4 രൂപ അഥവാ 40 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ വെള്ളിയാഴ്ച 5.70 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി.

നിലവില്‍ 264 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞമാസത്തില്‍ 14.38 ശതമാനമുയര്‍ന്ന ഓഹരി ആറ് മാസത്തെ കണക്കെടുക്കുമ്പോള്‍ 3.81 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. 2021 ഒക്ടോബര്‍ 25 ന് കുറിച്ച 317.90 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

ജൂണ്‍ 20,2022 ല്‍ 52 ആഴ്ചയിലെ താഴ്ചയായ 226.20 രൂപയും രേഖപ്പെടുത്തി. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 16.95 ശതമാനം താഴെയാണ് ഓഹരിയുള്ളത്. 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 16.71 ശതമാനം ഉയരത്തിലുമാണ്.

6,255.06 കോടി രൂപ വിപണി മൂലധനമുള്ള റൈറ്റ്‌സ് ലിമിറ്റഡ്, നിര്‍മ്മാണ, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിഡ് ക്യാപ് കമ്പനിയാണ്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന (കാറ്റഗറി1), ഷെഡ്യൂള്‍ ‘എ’ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. രാജ്യത്തിന്റെ ഗതാഗത കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് മേഖലകളില്‍ സജീവ സാന്നിധ്യമാണ് കമ്പനി.

X
Top