അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടമെന്ന് മന്ത്രി അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇപ്പോഴുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്തെ വികസന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 9 വർഷത്തെ പദ്ധതികൾ ഇരട്ടിയിലുമേറെയാണ്.

ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ തുടങ്ങിയവയുടെ നിർമാണത്തിലെല്ലാം കാണാം മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു.

പശ്ചാത്തല വികസനരംഗത്ത് ഈ കുതിച്ചുചാട്ടം സാധ്യമായത് കിഫ്ബി ഫണ്ടിന്റെ പിന്തുണയോടെയാണെന്ന് മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ നെടുമങ്ങാട് മാത്രം 1,500 കോടിയിലേറെ രൂപയുടെ വികസനപദ്ധതികളാണ് കിഫ്ബി ഫണ്ടിന്റെ കരുത്തിൽ പുരോഗമിക്കുന്നത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ചെലവിടുന്നത്. നെടുമങ്ങാട് മാർക്കറ്റ് നിർമാണ പ്രവൃത്തികൾക്ക് 27 കോടി. മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിലും കിഫ്ബിയുടെ വലിയ പിന്തുണയുണ്ട്.

നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടി രൂപയാണ് ചെലവ്. നെടുമങ്ങാടു നിന്ന് തിരുവനന്തപുരത്തേക്കുള്ള വഴയില-പഴകുറ്റി റോഡ് 1,000 കോടി രൂപയുടെ പദ്ധതിയാണ്.

25-ാം വാർഷിക നിറവിലെത്തിയ കിഫ്ബി അഭിമാനകരമായ പിന്തുണയാണ് സംസ്ഥാനത്തിന്റെ വികസനത്തിൽ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

X
Top