ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേന്ദ്ര സമീപനം കെഎസ്ആര്ടിസിയെ പ്രതിസന്ധിയിലാക്കി: ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ശമ്പളം നല്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി കെ.എന്. ബാലഗോപാൽ. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങള് കെ.എസ്.ആര്.ടി.സി.യിലെ പ്രതിസന്ധിക്ക് കാരണമായെന്ന് ബാലഗോപാല് പറഞ്ഞു.

ജീവനക്കാര്ക്ക് ശമ്പളം നല്കുന്നതിനായി സര്ക്കാര് സഹായം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സി.ക്ക് മുന്പ് ഇത്തരത്തില് സഹായങ്ങള് വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സര്ക്കാര് നയങ്ങള് എന്നിവയെല്ലാമായി പിന്നീട് കെ.എസ്.ആര്.ടി.സി. പ്രതിസന്ധിയിലായി.

കേന്ദ്ര സര്ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല് സംസ്ഥാന സര്ക്കാര് പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുകയും പിന്തുണ നല്കുകയുമാണ് ചെയ്യുന്നത്.

കെ.എസ്.ആര്.ടി.സി.ക്ക് പുതിയ വാഹനങ്ങള് വാങ്ങുന്നതിനും കെട്ടിടങ്ങള് പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്ക്കാര് നല്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി.ക്ക് വരുമാനം വര്ധിപ്പിക്കാനുള്ള ശ്രമങ്ങള് ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളത്തിനും പെന്ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്കാമെന്ന് സര്ക്കാര് ഏറ്റിട്ടില്ല. എന്നാല് നിലവില് നല്കിക്കൊണ്ടിരിക്കുന്നുണ്ട്.

കേന്ദ്രത്തില് നിന്ന് മുന്പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള് ലഭിക്കുന്നില്ല. അത് ലഭിച്ചാല്ത്തന്നെ പ്രതിവര്ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും.

ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

X
Top