Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1,000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ്‌ നിയമസഭയെ അറിയിച്ചു.

കെൽട്രോണിന്റെ 50-ാം വാർഷികം പ്രമാണിച്ച് ഒരോ മാസവും ഓരോ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുകയാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. കെൽട്രോണിനെ പുനരുദ്ധരിക്കാൻ 3,75 കോടിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

ഇലക്രോണിക്‌സ്‌ വ്യവസായത്തിന്റെ ഹബാക്കി കേരളത്തെ മാറ്റുന്നതിന്റെ ആദ്യപടിയായി ഇലക്‌ട്രോണിക്‌സ്‌ ഹാർഡ്‌വെയർ ടെക്‌നോളജീസ്‌ ഹബ് രൂപീകരിക്കാൻ 28 കോടി രൂപ വകയിരുത്തി.

പ്രതിരോധ മേഖലയിലെ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലാബ്‌ സ്ഥാപിക്കും.

കെൽട്രോണിന്റെ നേതൃത്വത്തിൽ ഇലക്‌ട്രോണിക്‌സ്‌ സെമി കണ്ടക്ടർ ആൻഡ്‌ ഹൈടെക്‌ പാർക്ക്‌ നിർമിക്കാൻ നടപടിയായി.

കെൽട്രോൺ കരകുളം സെന്ററിനെ പവർ ഇലക്‌ട്രോണിക്‌സ്‌ ഹബാക്കി മാറ്റും. രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്കാണ്‌ കേരളത്തിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

X
Top