ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫീൽഡ് ഓഫീസർമാരെ നിയമിക്കാൻ റബർ ബോർഡിന് അനുമതി നൽകി വ്യവസായ മന്ത്രാലയം

കോട്ടയം: റബർ ഉത്പാദന മേഖലയ്‌ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി.

റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ, ബോർഡ് എക്‌സിക്യൂട്ടീവ് അംഗം എൻ. ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വ്യവസായ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളിൽ ഉടൻ നിയമനത്തിന് ഉത്തരവിട്ടത്.

റബ്ബർ ഉത്പാദന മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇതെന്ന് എൻ ഹരി അഭിപ്രായപ്പെട്ടു. കേരളത്തിലെ പരമ്പരാഗത റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താല്പര്യവും കർഷകർക്കുള്ള പിന്തുണയുമാണ് ഇവിടെ വ്യക്തമാകുന്നത്.

കേന്ദ്രസർക്കാരിനെതിരായ ഇരുമുന്നണികളുടെയും പ്രചരണങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നുവെന്നും റബർമേഖലയെ അവഗണിക്കുന്നമുള്ള ഇടത്- വലത് നേതാക്കളുടെ പ്രചരണങ്ങൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക നടപടി.

ഫീൽഡ് ഓഫീസർമാരുടെ ഒഴിവു മൂലം റബ്ബർബോർഡിന്റെ പൂർണ്ണ തോതിലുള്ള സേവനങ്ങൾ കർഷകർക്ക് ലഭിച്ചിരുന്നില്ല. ഫീൽഡ് ഓഫീസർമാരുടെ ഒഴിവുകൾ നികത്തുന്നതോടെ കർഷകർക്കും ആശ്വാസമാകും. കൃത്യമായി സർക്കാർ ആനുകൂല്യങ്ങൾ കർഷകരിലെത്താനും മാർഗനിർദ്ദേശങ്ങൾ തേടാനും ഇത് സഹായകമാകും.

റബ്ബർ ബോർഡിന്റെ റിക്രൂട്ട്‌മെൻറ് നിയമത്തിലുള്ള ഭേദഗതി കാരണം10 വർഷമായി ഫീൽഡ് ഓഫീസർ കേഡറിൽ കേരളത്തിൽ നിയമനം നടന്നിട്ടില്ല. ഡെവലപ്മെന്റ് ഓഫീസർ, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ തുടങ്ങിയ പ്രമോഷൻ കേഡറുകളിലും ഉള്ള ഒഴിവുകൾ എത്രയും വേഗം നികത്തുമെന്ന് അധികൃതർ അറിയിച്ചു.

റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ വസന്തഗേശന്റെ പരിശ്രമങ്ങളും ഉത്തരവ് വേഗം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായി എൻ.ഹരി അറിയിച്ചു.

റബ്ബർബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്‌സ് യൂണിയന്റെ ക്രിയാത്മകവും സജീവുമായ നിലപാടും സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top