Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലൊക്കേഷന്‍ ഫണ്ട് എന്‍എഫ്ഒ ജനുവരി 24 വരെ

വിപണിയുടെ ചാഞ്ചാട്ടത്തെ അതിജീവിക്കാന്‍ നിക്ഷേപ ആസ്തികളുടെ കൃത്യമായ സംയോജനത്തിലൂടെ സാധ്യമാകുമെന്ന വാഗ്ദാനവുമായി മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലൊക്കേഷന്‍ ഫണ്ട് എന്‍എഫ്ഒ. ജനുവരി 10ന് ആരംഭിച്ച എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫര്‍) 24ന് ക്ലോസ് ചെയ്യും.

ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഗോള്‍ഡ്-സില്‍വര്‍ ഇടിഎഫുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് കമോഡിറ്റി ഡെറിവേറ്റുകള്‍ എന്നിവയിലാണ് മിറേ അസറ്റ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് നിക്ഷേപം വകയിരിത്തുന്നത്.

5000 രൂപയാണ് ഒറ്റത്തവണയുള്ള കുറഞ്ഞ നിക്ഷേപം. എസ്ഐപിയാണെങ്കില്‍ 500 രൂപ മുതലാണ് നിക്ഷേപം. വിവിധ ആസ്തി വിഭാഗങ്ങളിലേക്ക് നിക്ഷേപം വകയിരുത്തുന്നത് വലിയ സാധ്യതകള്‍ തുറക്കുമെന്ന നിഗമനത്തിലാണ് പുതിയ ഫണ്ട് ഓഫര്‍.

ഒരു നിക്ഷേപ കാലാവധിയില്‍ തന്നെ വ്യത്യസ്ത ആസ്തികളുടെ ബിസിനസ് സൈക്കിള്‍ നേട്ടങ്ങളാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഏത് നിക്ഷേപ ആസ്തിയാണ് മികച്ച നേട്ടം നല്‍കുക എന്ന ആശയക്കുഴപ്പത്തെ അതിജീവിക്കുന്നത് ഉന്നമിട്ടാണ് കമ്പനികള്‍ മള്‍ട്ടി അസറ്റ് നിക്ഷേപ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്.

ഓഹരി, സ്വര്‍ണം, ഡെറ്റ് തുടങ്ങി ബഹുതല ആസ്തികളിലാണ് നിക്ഷേപമെന്നതിനാല്‍ ഏത് കാലാവസ്ഥയിലും മികച്ച നേട്ടം നല്‍കാന്‍ മള്‍ട്ടിഅസറ്റ് ഫണ്ടുകള്‍ക്ക് സാധിച്ചേക്കും.

X
Top