മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും.
ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫെബ്രുവരി 20 ആണ് അലോട്ടുമെന്റ് തിയതി. ആദ്യ എന്‍.എ.വി തിയതി ഫെബ്രുവരി 21 ആയിരിക്കും.
അലോട്ട്‌മെന്റിനുശേഷം അഞ്ച് ദിവസത്തിനകം എക്‌സ്‌ചേഞ്ചില്‍ ഇടിഎഫ് ലിസ്റ്റുചെയ്യും. അതിനുശേഷം എക്‌സ്‌ചേഞ്ച് വഴി ഇടിഎഫില്‍ നിക്ഷേപം നടത്താനും പിന്‍വലിക്കാനും കഴിയും. റിതേഷ് പട്ടേലാണ് ഫണ്ട് മാനേജ് ചെയ്യുക.
പണപ്പെരുപ്പവും കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനവും തുടരുന്ന സാഹചര്യത്തില്‍ 2023ല്‍ സ്വര്‍ണം മികച്ച നിക്ഷേപ ആസ്തിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. ആഗോള-ആഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ഇടിഎഫ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതുകൊണ്ടുതന്നെ ആസ്തി വിഭജനത്തിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍.