മുംബൈ: മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട്, മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട് എന്നി രണ്ട് പുതിയ ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ പുറത്തിറക്കി മിറേ അസറ്റ് മ്യൂച്വൽ ഫണ്ട്.
ഏപ്രിൽ 2026 നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎല്ലിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണ് മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട്. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കും, കുറഞ്ഞ ക്രെഡിറ്റ് റിസ്കും ഉള്ള ഒരു സ്കീമാണ്.
അതേസമയം രണ്ടാമത്തെ ഫണ്ടായ, മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട് എന്നത് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033-ന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണ്.
ഈ രണ്ട് പുതിയ ഫണ്ട് ഓഫറുകളും (NFO) ഒക്ടോബർ 10 ന് സബ്സ്ക്രിപ്ഷനായി തുറന്ന് ഒക്‌ടോബർ 18-ന് അടയ്ക്കും. രണ്ട് ഫണ്ടുകളും നിയന്ത്രിക്കുന്നത് മഹേന്ദ്ര ജാജൂ ആയിരിക്കും. ഇവയ്ക്കായുള്ള ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5,000 രൂപയാണ്.
മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട്, മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട് എന്നിവ നിക്ഷേപകർക്ക് റെഗുലർ പ്ലാനിലും ഡയറക്ട് പ്ലാനിലും ലഭ്യമാകും. എൻഎഫ്ഒ കഴിഞ്ഞാൽ ഫണ്ടുകൾക്കായുള്ള ഏറ്റവും കുറഞ്ഞ അധിക പർച്ചേസ് തുക 1000 രൂപയായിരിക്കും.