ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചുപുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റംഅടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നുലോകത്തെ മൂന്നാമത്തെ തേയില കയറ്റുമതി രാജ്യമായി ഇന്ത്യകേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 2,090 കോടിയുടെ മികച്ച ലാഭം

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ പാദത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (എം ആൻഡ് എം) നികുതിയാനന്തര ലാഭം (പിഎടി) 46% ഉയർന്ന് 2,090 കോടി രൂപയായി. വിശകലന വിദ്ഗധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.

സമാനമായി കമ്പനിയുടെ ത്രൈമാസ വരുമാനം 20,839 കോടി രൂപയായി. ഇത് 57 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ ഇത് തങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനവുമാണെന്ന് എം ആൻഡ് എം പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ ഇബിഐടിഡിഎ 2,496 കോടി രൂപയായി വർധിച്ചപ്പോൾ ഈ പാദത്തിൽ വിറ്റഴിച്ച മൊത്തം വാഹനങ്ങളുടെ എണ്ണം 75 ശതമാനം വർധിച്ച് 1,74,098 ആയി. അതേസമയം എം ആൻഡ് എമ്മിന്റെ പ്രവർത്തന മാർജിൻ മുൻവർഷത്തെ 12.47 ശതമാനത്തിൽ നിന്ന് 11.98 ശതമാനമായി കുറഞ്ഞു.

പ്രസ്തുത പാദത്തിൽ ഓട്ടോ, ഫാം വിഭാഗങ്ങൾ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനം രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. ശക്തമായ വരുമാന വളർച്ചയും, പ്രവർത്തന മികവും ചെലവ് മാനേജ്മെന്റും തങ്ങളെ എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്താൻ പ്രാപ്തരാക്കിയതായി മഹീന്ദ്ര സിഎഫ്ഒ മനോജ് ഭട്ട് പറഞ്ഞു.

X
Top