റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം നീട്ടിവിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മന്ത്രിസഭാ അംഗീകാരംരാജ്യത്തെ സമാന്തര ആസ്തി വിപണി രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്

മൊബിക്വിക്‌ 58.51% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഡിജിറ്റല്‍ പേമെന്റ്‌ കമ്പനിയായ വണ്‍ മൊബിക്വിക്‌ സിസ്റ്റംസ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ ലിസ്റ്റ്‌ ചെയ്‌തു. ബിഎസ്‌ഇയില്‍ ഐപിഒ വിലയായ 279 രൂപയില്‍ നിന്നും 58.51 ശതമാനം ഉയര്‍ന്ന്‌ 442.25 രൂപയിലാണ്‌ വ്യാപാരം തുടങ്ങിയത്‌.

എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 440 രൂപയിലാണ്‌. പ്രതീക്ഷിച്ച നിലവാരത്തിലുള്ള ലിസ്റ്റിംഗാണ്‌ മൊബിക്വിക്‌ നടത്തിയത്‌. 59 ശതമാനമായിരുന്നു ഗ്രേ മാര്‍ക്കറ്റില്‍ ഈ ഐപിഒയുടെ പ്രീമിയം.

ലിസ്റ്റിംഗിനു ശേഷം ബിഎസ്‌ഇയില്‍ ഓഹരി വില 525 രൂപ വരെ ഉയര്‍ന്നു. വിപണിയിലെ ചാഞ്ചാട്ടം മൊബിക്വിക്കിന്റെ ലിസ്റ്റിംഗിനെ ബാധിച്ചില്ല. ഡിസംബര്‍ 11 മുതല്‍ 13 വരെയാണ്‌ മൊബിക്വിക്കിന്റെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നിരുന്നത്‌.

വളരെ മികച്ച പ്രതികരണമാണ്‌ മൊബിക്വിക്കിന്റെ ഐപിഒയ്‌ക്ക്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 125.69 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 572 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക വിവിധ ആവശ്യങ്ങള്‍ക്കായി കമ്പനി വിനിയോഗിക്കും. 150 കോടി രൂപ ധനകാര്യ സേവന ബിസിനസിലെ വളര്‍ച്ചയ്‌ക്കായും 135 കോടി രൂപ പേമെന്റ്‌ സേവനം വിപുലീകരിക്കുന്നതിനായും 107 കോടി രൂപ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, മെഷീന്‍ ലേര്‍ണിംഗ്‌, ടെക്‌നോളജി എന്നിവയുടെ ഗവേഷണ-വികസന പ്രവര്‍ത്തനത്തിനായും 70.2 കോടി രൂപ മൂലധന ചെലവിനായും വകയിരുത്തും.

ബിപിന്‍ പ്രീത്‌ സിംഗും ഉപാസന താകുവും ചേര്‍ന്ന്‌ സ്ഥാപിച്ച മൊബിക്വിക്‌ 161.03 ദശലക്ഷം ഉപയോക്താക്കളെ 4.26 ദശലക്ഷം വ്യാപാരികളുമായി ബന്ധിപ്പിക്കുന്നു. ഡിജിറ്റല്‍ ക്രെഡിറ്റ്‌, നിക്ഷേപം, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ സേവനങ്ങളാണ്‌ മൊബിക്വിക്‌ ആപ്‌ വഴി നല്‍കുന്നത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 875 കോടി രൂപ വരുമാനം കൈവരിച്ചു. മുന്‍വര്‍ഷം ഇത്‌ 539.46 കോടി രൂപയായിരുന്നു. 2022-23ല്‍ 83.81 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.08 കോടി രൂപം ലാഭം നേടി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മൊബിക്വിക്കിന്റെ വരുമാനം 342.7 കോടി രൂപയും നഷ്‌ടം 6.62 കോടി രൂപയുമാണ്‌.

X
Top