2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

1.3 കോടി രൂപ സമാഹരിച്ച് മൊസെറോ ഹെൽത്ത്

മുംബൈ: ഇൻഫ്ലക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗിൽ 1.3 കോടി രൂപ സമാഹരിച്ച് ചെന്നൈ ആസ്ഥാനമായുള്ള ഹെൽത്ത് ടെക് കമ്പനിയായ മൊസെറോ ഹെൽത്ത്.

സമാഹരിച്ച ഫണ്ട് ഉൽപ്പന്ന വികസനത്തിനും സെയിൽസ് ചാനൽ വിപുലീകരിക്കാനും ഉപയോഗിക്കുമെന്നും, അതിലൂടെ ഡാറ്റയും സേവന കൈമാറ്റവും എളുപ്പത്തിലാകുന്ന
ഒരു ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോം നിർമ്മിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

എസ്പിജെഐഎംആർ പൂർവ്വ വിദ്യാർത്ഥിയായ
എൻ പളനിയപ്പൻ 2017-ൽ ആരംഭിച്ച മൊസെറോ ഹെൽത്ത്, ഡിജിറ്റൽ സൊല്യൂഷനുകളിലൂടെ ഫിസിക്കൽ ഹോസ്പിറ്റലുകളെ ഓമ്‌നിചാനൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരാക്കാൻ പ്രാപ്‌തമാക്കുന്നു.

രോഗി കേന്ദ്രീകൃതവും വ്യക്തിഗതവുമായ പരിചരണം, ടെലിഹെൽത്ത്, ഇൻ-ദി-ഹോം കെയർ, ഓമ്‌നിചാനൽ കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ സംരക്ഷണ മേഖലയിൽ വിപ്ലവകരമായ മാറ്റം
കൊണ്ടുവരാനാണ് മൊസെറോ ലക്ഷ്യമിടുന്നതെന്ന് മൊസെറോയുടെ സഹസ്ഥാപകനും സിഇഒയുമായ പളനിയപ്പൻ നാരായണൻ പറഞ്ഞു.

X
Top