
ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോർപറേറ്റ് കമ്പനികൾക്ക് രണ്ടര ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര കമ്പനികാര്യ സഹമന്ത്രി റാവു ഇന്ദർജിത് സിങ് രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു.
2019-20ൽ 94,109.83 കോടി രൂപയും 2020-21ൽ 75218.02 കോടി രൂപയും 2021-22ൽ 84394.62 കോടി രൂപയുമാണ് നികുതിയിളവ് നൽകിയിട്ടുള്ളത്.
രാജ്യത്ത് ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കമ്പനികാര്യ മന്ത്രാലയത്തിന് അറിവില്ലെന്ന് മന്ത്രി വ്യക്തമാക്കി.