Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിലസ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആര്‍ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തി മോണിറ്ററി കമ്മിറ്റി അംഗങ്ങള്‍

ന്യുഡല്‍ഹി: മൂലധന സമാഹരണം നടത്താനും പരാതി പരിഹാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ബാങ്കുകളോട് നിര്‍ദ്ദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2022 മെയ് 17,18 തീയതികളില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ഉയര്‍ന്നുവരുന്ന പ്രവണതകളും ബാങ്കുകളെ ദുര്‍ബലപ്പെടുത്തുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാലത്തും തുടര്‍ന്നും സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്താനുതകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് അദ്ദേഹം ബാങ്കുകളെ പ്രശംസിച്ചു. പൊതുസ്വകാര്യ ബാങ്ക്, ആര്‍ബിഐ ഉദ്യോസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ക്രെഡിറ്റ് ഓഫ് ടേക്ക്, ആസ്തി ഗുണനിലവാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ശേഖരണ കാര്യക്ഷമത, ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
നേരത്തെ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്ത മെയ് 24 ലെ മോണിറ്ററി കമ്മിറ്റി മീറ്റിംഗിന്റെ മിനുറ്റ്‌സുകള്‍ പുറത്തുവന്നിരുന്നു. കമ്മിറ്റിയിലെ അംഗങ്ങള്‍, അടിസ്ഥാന പണപ്പെരുപ്പത്തില്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ഷെഡ്യൂളിന് മുമ്പായി റിപ്പോ നിരക്ക് 40 ബിപിഎസ് വര്‍ദ്ധിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തതതായി മിനുറ്റ്‌സ് പറയുന്നു.
സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിക്കാന്‍ എടുക്കുന്ന വേഗതയില്‍ അംഗങ്ങള്‍ സംതൃപ്തരാണ്. പണപ്പെരുപ്പത്തിലും വിലസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ കേന്ദ്രബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

X
Top