Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ധനനയം ശരിയായ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍, പണപ്പെരുപ്പം കുറഞ്ഞതില്‍ സംതൃപ്തി

മുംബൈ: ഏപ്രില്‍ പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സംതൃപ്തി പ്രകടിപ്പിച്ചു. ധനനയം ശരിയായ പാതയിലാണെന്ന് പറഞ്ഞ ഗവര്‍ണര്‍, സമീപനം മാറ്റുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ജൂണ്‍ 8 ന് എല്ലാം വ്യക്തമാകുമെന്നായിരുന്നു മറുപടി.

2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി നിരക്ക് കൈവരിക്കും. സ്റ്റീല്‍, സിമന്റ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപം അതാണ് കാണിക്കുന്നത്. വില്‍പനയില്‍ വര്‍ദ്ധനവുണ്ട്.

6.5 ശതമാനം വളര്‍ച്ച കൈവരിക്കുകയാണെങ്കില്‍ ലോക വളര്‍ച്ചയുടെ 15 ശതമാനം സംഭാവന ചെയ്യാന്‍ ഇന്ത്യയ്ക്കാകുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. ഇത് നിസ്സാര കാര്യമല്ല. അമിതാഭ് കാന്ത് രചിച്ച ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

X
Top