സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ജിഡിപി വളർച്ചാപ്രതീക്ഷ വെട്ടിക്കുറച്ച് മൂഡീസ്

കൊച്ചി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഇന്ത്യയിലെ ഓരോ ഭവനത്തെയും ബാധിച്ചുവെന്നും നടപ്പുവർഷം ജി.ഡി.പി വളർച്ച കുറയാൻ ഇതിടയാക്കുമെന്നും പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസസിന്റെ റിപ്പോർട്ട്. ക്രൂഡോയിൽ, ഭക്ഷ്യോത്പന്നങ്ങൾ, വളം തുടങ്ങിയവയുടെ വിലവർദ്ധന വീട്ടുചെലവുകൾ കുത്തനെ ഇടിയാൻ കാരണമായി.
ഈവർഷം (2022) പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 8.8 ശതമാനമാണ്. 9.1 ശതമാനം വളരുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. 2023ൽ വളർച്ച 5.4 ശതമാനത്തിലേക്ക് താഴും. അതേസമയം വായ്‌പാവിതരണം, കോർപ്പറേറ്റ് നിക്ഷേപം, കേന്ദ്രസർക്കാരിന്റെ ബഡ്‌ജറ്റ് ചെലവിലെ വർദ്ധന എന്നിവ വലിയ ഇടിവിൽ നിന്ന് ജി.ഡി.പിയെ പിടിച്ചുനിറുത്താൻ സഹായകമാണ്. ക്രൂഡോയിൽ, ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവയുടെ വില വരുംനാളുകളിൽ കുറഞ്ഞാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുകയറുമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യൻ ജി.ഡി.പി 2021-22ൽ 8.2 മുതൽ 8.5 ശതമാനം വരെ വളർന്നേക്കുമെന്ന് എസ്.ബി.ഐയുടെ ‘എക്കോറാപ്പ്” ഗവേഷണ റിപ്പോർട്ട്. നാലാംപാദ (ജനുവരി-മാർച്ച്) വളർച്ച 2.7 ശതമാനമായിരിക്കും. മേയ് 31നാണ് കേന്ദ്രം ഔദ്യോഗികമായി നാലാംപാദ ജി.ഡി.പി വളർച്ചാക്കണക്കുകൾ പുറത്തുവിടുക.

X
Top