ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്ആഗോള വീഞ്ഞ് വില്പന 60 വര്‍ഷത്തെ താഴ്ന്ന നിലയില്‍അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്തുകല്‍, പാദരക്ഷാ കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനസ്വർണവില സർവ്വകാല റെക്കോർഡിൽ; ആദ്യമായി 74,000 കടന്നു

അദാനി കമ്പനികളുടെ റേറ്റിംഗ് മൂഡീസ് കുറച്ചു

കൊച്ചി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കൈക്കൂലി കേസിൽ കുറ്റപത്രം സമർപ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്‌റ്റേബിളിൽ നിന്ന് നെഗറ്റീവായി കുറച്ചത്.

പുതിയ സാഹചര്യത്തിൽ അദാനി കമ്പനികൾക്ക് ആഗോള വിപണിയിൽ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു.

അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്. മറ്റൊരു പ്രമുഖ ഏജൻസിയായ ഫിച്ച് അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്.

കൊളംബോയിലെ പുതിയ കണ്ടെയ്‌നർ ടെർമിനലിൽ അദാനി പോർട്ട്‌സിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയാണെന്ന് ശ്രീലങ്കൻ മന്ത്രിസഭ വക്താവ് നളിന്ദ ജയതീസ പറഞ്ഞു.

X
Top