ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പാലസ്തീൻ അധിനിവേശത്തിന് പിന്നാലെ ഇസ്രായേലിന്റെ റേറ്റിങ് കുറച്ച് മൂഡീസ്

വാഷിങ്ടൺ: ഇസ്രായേലിന്റെ റേറ്റിങ് കുറച്ച് യു.എസ് റേറ്റിങ് ഏജൻസിയായ മുഡീസ്. വെള്ളിയാഴ്ചയാണ് മൂഡീസ് റേറ്റിങ് കുറച്ചത്. ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധം തുടരുന്നതിനിടെ എ1ൽ നിന്നും എ2 ആയാണ് റേറ്റിങ് കുറച്ചിരിക്കുന്നത്.

ഹമാസുമായുള്ള യുദ്ധം ഇസ്രായേലിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ.

ഇതുമൂലം രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ലെജിസ്ലേറ്റീവ് സ്ഥാപനങ്ങൾ ദുർബലമാവും. ഇവയുടെ സാമ്പത്തികാവസ്ഥ ഭാവിയിൽ മോശമാകാനുള്ള സാധ്യതയുണ്ടെന്നും മൂഡീസ് വിലയിരുത്തുന്നു.

ഇസ്രായേലിന്റെ ക്രെഡിറ്റ് ഔട്ട്പുട്ടും മൂഡീസ് കുറച്ചിട്ടുണ്ട്. സ്റ്റേബിൾ എന്ന അവസ്ഥയിൽ നിന്നും നെഗറ്റീവായാണ് ക്രെഡിറ്റ് ഔട്ട്പുട്ട് കുറച്ചത്. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ കൂടി ശക്തമാവുന്നത് ഇസ്രായേലിന് തിരിച്ചടിയാവുമെന്നും മൂഡീസ് വ്യക്തമാക്കി.

അതേസമയം, മൂഡീസിന്റെ തീരുമാനത്തിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ ശക്തമാണെന്ന് നെതന്യാഹു പറഞ്ഞു.

തങ്ങൾ യുദ്ധത്തിലാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് റേറ്റിങ് കുറച്ചതെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

X
Top