ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 2024ലെ വളര്‍ച്ചാപ്രതീക്ഷ 6.1 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.

2025ല്‍ ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് മൂഡീസ് കണക്കാക്കുന്നത്.

2023 കലണ്ടര്‍ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വാര്‍ഷികാടിസ്ഥാനത്തില്‍ 8.4 ശതമാനം വര്‍ധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനമായി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.6 ശതമാനം വളരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍.

2023-24 സമ്പദ്‌വ്യവസ്ഥയുടെ സെപ്റ്റംബര്‍, ഡിസംബര്‍ ത്രൈമാസത്തിലെ ശക്തമായ പ്രകടനം മാര്‍ച്ച് പാദത്തില്‍ ഇതുവരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ശക്തമായ ചരക്ക് സേവന നികുതി പിരിവ്, വര്‍ധിക്കുന്ന വാഹന വില്‍പ്പന, ഉപഭോക്തൃ ശുഭാപ്തിവിശ്വാസം, വായ്പാ വളര്‍ച്ച എന്നിവ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നത്‌ കൊണ്ടാണിത്.
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ളഇടക്കാല ബജറ്റില്‍ 11.1 ലക്ഷം കോടി രൂപയുടെ (ജി.ഡി.പിയുടെ 3.4 ശതമാനം) മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ എസ്റ്റിമേറ്റിനേക്കാള്‍ 16.9 ശതമാനം കൂടുതലാണിത്.

X
Top