പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി മൂഡീസ്

കൊച്ചി: ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തില്ലെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി മൂഡീസ്. തങ്ങളുടെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ച അനുമാനം 8.2 ശതമാനമാക്കി വര്‍ധിപ്പിക്കാനും സ്ഥാപനം തയ്യാറായി. ജി20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുക ഇന്ത്യയായിരിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 7.2 ശതമാനമായാണ് രാജ്യത്തിന്റെ വാര്‍ഷിക വളര്‍ച്ച നിജപ്പെടുത്തിയിരുന്നത്. അതേസമയം റഷ്യ – ഉക്രൈന്‍ യുദ്ധം ഇന്ത്യയുടെ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. എണ്ണവില വര്‍ധനവും തുടര്‍ന്നുണ്ടാകുന്ന ഭക്ഷ്യവിലയുമാണ് പണപ്പെരുപ്പത്തിലേയ്ക്ക് നയിക്കുക.
എന്നാല്‍ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ബാങ്കുകളെ ബാധിക്കില്ല. ഇന്ത്യന്‍ ബാങ്കുകള്‍ മികച്ച നിലയിലാണുള്ളതെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. കിട്ടാകടങ്ങള്‍ കുറയുകയും വായ്പയുടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും.

X
Top