ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6-6.3 ശതമാനമാകും – മൂഡീസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ജൂണ്‍ പാദത്തില്‍ 6-6.3 ശതമാനമാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡീസ്. നേരത്തെ 6.1 ശതമാനം പ്രവചിച്ച സ്ഥാനത്താണിത്.സമാന പാദത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതീക്ഷിക്കുന്നത് 8 ശതമാനം വളര്‍ച്ചയാണ്.

ഉയര്‍ന്ന സാധ്യതയാണ് രാജ്യത്തിനുള്ളത്. ആരോഗ്യകരമായ ആഭ്യന്തര കട സ്രോതസും മികച്ച റേറ്റിംഗും രാജ്യത്തെ ശക്തമാക്കുന്നു,മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് പിടിഐയോട് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ വരുമാനം കുറയുന്നത് അപകട സാധ്യതയാണ്. താരതമ്യേന ഉയര്‍ന്ന കടമാണ് ഇന്ത്യക്കുളളത്. ജിഡിപിയുടെ 81.8 ശതമാനമാണ് സര്‍ക്കാറിന്റെ കടം.

പണപ്പെരുപ്പം കുറയുന്നത് കാരണം ഗാര്‍ഹികാവശ്യം മെച്ചപ്പെടുമെങ്കിലും മൊത്ത സ്ഥിര മൂലധന രൂപീകരണത്തില്‍ (ജിഎഫ്‌സിഎഫ്) കുറവുണ്ടാകും. സമ്പദ് വ്യവസ്ഥയിലെ നിക്ഷേപത്തിന്റെ സൂചകമാണ് ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്‌സിഎഫ്). ‘ബിഎഎ 3’ റേറ്റിംഗുള്ള ഇന്ത്യയുടെ ശക്തി വളര്‍ച്ചാ സാധ്യതയുള്ള, വൈവിദ്യപൂര്‍ണ്ണമായ സമ്പദ് വ്യവസ്ഥയാണ്, ഫാങ് പറഞ്ഞു.

ആഗോള സാമ്പത്തിക വളര്‍ച്ചാനുമാനം ദുര്‍ലമായിട്ടും ശക്തമായ വളര്‍ച്ചയാണ് രാജ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top