Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൂടുതല്‍ കണ്ടെയ്നര്‍ കപ്പലുകള്‍

തിരുവനന്തപുരം: ലോകത്തെ വൻകിട കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതല്‍ കണ്ടെയ്നറുകള്‍ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി.

ഒക്ടോബർ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക. കപ്പലുകളില്‍നിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച്‌ കണ്ടെയ്നറുകള്‍ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു.

കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റൻ മദർഷിപ്പ് ക്ലൗഡ് ജിറാർഡെറ്റിനുശേഷമാണ് തുടർച്ചയായി കപ്പലുകള്‍ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകള്‍ക്ക് ഒരേ സമയം ബെർത്തിലടുപ്പിക്കാനായെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.

കഴിഞ്ഞ 19-ന് 4000ത്തോളം കണ്ടെയ്നറുകളമായി എത്തിയതാണ് എം.എസ്.സി. താവിഷ്. ഇതില്‍നിന്നുള്ള കണ്ടെയ്നറുകള്‍ ഇറക്കുന്നത് പൂർത്തിയായി വരുന്നതേയുള്ളൂ.

ഞായറാഴ്ചയോടെയാവും ഈ കപ്പല്‍ തുറമുഖംവിടുക. ഇതേസമയംതന്നെ ഐറ എന്ന വലുപ്പം കുറഞ്ഞ കപ്പലും തുറമുഖത്ത് നങ്കൂരമിട്ടു. ഇതില്‍നിന്നുള്ള 200 കണ്ടെയ്നറുകള്‍ ഇറക്കിയശേഷം വൈകീട്ടോടെ മടങ്ങി.

താവിഷിനു മുൻപെത്തിയ എം.എസ്.സി.യുടെ ഇവ എന്ന കപ്പല്‍ തുറമുഖത്ത് വന്നുപോയിരുന്നു. ഇനി പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന 364 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ‘റോസ്’, 223 മീറ്റർ നീളമുള്ളതും 30 മീറ്റർ വീതിയുമുള്ള ‘കേപ്ടൗണ്‍-3’ എന്നീ കപ്പലുകള്‍ ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് അടുപ്പിച്ചേക്കും.

25-ന് പുലർച്ചെ എം.സി.യുടെതന്നെ കൂറ്റൻ മദർഷിപ്പായ 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള അന്നയും വിഴിഞ്ഞം തുറമുഖത്ത് അടുത്തേക്കും.

X
Top