ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ എണ്ണം തട്ടിപ്പുകള്‍ നേരിട്ടത് സ്വകാര്യമേഖല ബാങ്കുകള്‍. അതേസമയം ആഘാതം ഏറ്റവും കൂടുതല്‍ പൊതുമേഖല ബാങ്കുകള്‍ക്കാണ്, ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ (കാര്‍ഡ് / ഇന്റര്‍നെറ്റ്) വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂല്യത്തിന്റെ കാര്യത്തില്‍, തട്ടിപ്പുകള്‍ പ്രാഥമികമായി ലോണ്‍ പോര്‍ട്ട്‌ഫോളിയോയിലാണ്. അതേസമയം തട്ടിപ്പ് തുക 2021-22 കാലയളവില്‍ 50 ശതമാനം കുറഞ്ഞു.
തട്ടിപ്പ് തുക 2022-23 വര്‍ഷത്തിലും കുറഞ്ഞു. യഥാര്‍ത്ഥത്തില്‍ 2021-22 നെ അപേക്ഷിച്ച് 49 ശതമാനം കുറവാണ് തട്ടിപ്പ് തുകയില്‍ മുന്‍സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകളിലേറെയും ചെറിയ മൂല്യമുള്ള കാര്‍ഡ്/ ഇന്റര്‍നെറ്റ് തട്ടിപ്പുകളാണ്.