Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐ ടി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു

ന്യൂഡൽഹി: മുൻനിര ഐ.ടി കമ്പനികൾ ഉൾപ്പെടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ ഐടി മേഖലയിൽ രണ്ടുലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

സ്റ്റാർട്ട് അപ്പുകൾ മുതൽ വലിയ കമ്പനികൾ വരെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുകയാണ്. മെറ്റ, ബിടി, വൊഡഫോൺ അടക്കമുള്ള കമ്പനികളാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയത്. വരും മാസങ്ങളിൽ ഇത്തരം പിരിച്ചുവിടൽ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വിവിധ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തുന്നത്. അഞ്ച് വലുതും ചെറുതുമായ 695 കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഏകദേശം 1.98 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

2022ൽ 1046 ടെക് കമ്പനികളിലായി 1.61 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരിയിൽ മാത്രം ആഗോളതലത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു.

കഴിഞ്ഞവർഷവും ഈ വർഷം മെയ് വരെയും കണക്കുകൂട്ടിയാൽ 3.6 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

X
Top