Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ചാര്‍ജിങ്ങിന് സബ് സ്റ്റേഷന്‍ സ്ഥാപിച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം: സിറ്റി സര്ക്കുലര് സര്വീസിനായി കൂടുതല് ഇലക്ട്രിക് ബസുകള് രംഗത്തിറക്കാന് കെ.എസ്.ആര്.ടി.സി. ഡിസംബര്, ജനുവരി മാസത്തില് 10 ബസുകള് കൂടി പുറത്തിറക്കും. ഇതോടെ സിറ്റി സര്ക്കുലര് സര്വീസിനായി 50 കെ.എസ്.ആര്.ടി.സി. ബസുകളാണ് നിരത്തിലുണ്ടാവുക.

സിറ്റി സര്ക്കുലര് സര്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാര്ജ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനവും കെ.എസ്.ആര്.ടി.സി. സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെ.എസ്.ആര്.ടി.സി. പുതിയതായി സബ്സ്റ്റേഷന് സ്ഥാപിച്ചത്.

കെ.എസ്.ആര്.ടി.സി. 99,18,175 രൂപ ചെലവഴിച്ചതോടൊപ്പം 81,33,983 രൂപ കെ.എസ്.ഇ.ബി.ക്ക് അടച്ചതുമുള്പ്പെടെ 1,80,52,158 രൂപ ചെലവഴിച്ചാണ് ഒരേസമയം നാല് ബസുകള്ക്ക് അതിവേഗം ചാര്ജ് ചെയ്യാവുന്ന സബ്സ്റ്റേഷന് സ്ഥാപിച്ചത്.

ഇതോടെ വൈദ്യുതി തടസ്സങ്ങളില്ലാതെ മികച്ച രീതിയില് ചാര്ജ് ചെയ്യാനാകും. നാല് ബസുകള് ഒരേസമയം ഒരു ചാര്ജിങ് ഗണ് ഉപയോഗിച്ച് സ്ലോ ചാര്ജിങ്ങും രണ്ട് ഗണ് ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാര്ജിങ്ങും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാര്ജിങ് ചെയ്യുക. പകല് സമയം അതിവേഗം ചാര്ജും ചെയ്യാന് സാധിക്കും.

വികാസ് ഭവന്, പേരൂര്ക്കട, തിരുവനന്തപുരം സെന്ട്രല്, പാപ്പനംകോട് സെന്റര് വര്ക്ക്ഷോപ്പ് എന്നിവിടങ്ങളിലും താത്കാലിക ചാര്ജിങ് സ്റ്റേഷനുകള് നിലവിലുണ്ട്.

സ്മാര്ട്ട് സിറ്റിയുടെ ഫണ്ടില് നിന്ന് വാങ്ങുന്ന ഒന്പത് മീറ്റര് നീളമുള്ള 125 ബസുകളുടെ ടെന്ഡര് നടപടികള് അവസാന ഘട്ടത്തിലാണ്. ഈ ടെന്ഡറില് മൂന്ന് കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്.

കൂടാതെ കിഫ്ബി മുഖേന 12 മീറ്റര് നീളമുള്ള 150 ബസുകള് വാങ്ങാനുള്ള ടെന്ഡര് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്രയേറെ ബസുകള്ക്ക് ചാര്ജിങ് സബ്സ്റ്റേഷന് അനിവാര്യമായ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സി. ഇത്തരത്തിലുള്ള സ്റ്റേഷനുകള് സ്ഥാപിക്കുന്നത്.

പാപ്പനംകോട്, ഈഞ്ചയ്ക്കല് എന്നിവിടങ്ങളില് അഞ്ച് ബസുകള് വീതം ചാര്ജ് ചെയ്യാവുന്ന സബ്സ്റ്റേഷനുകള് പ്രവര്ത്തനം പുരോഗമിക്കുകയാണ്. വെഞ്ഞാറമൂട്, കിളിമാനൂര്, ആറ്റിങ്ങല്, കണിയാപുരം, പേരൂര്ക്കട, നെയ്യാറ്റിന്കര, പാറശ്ശാല, നെടുമങ്ങാട്, തമ്പാനൂര് സെന്ട്രല് എന്നിവിടങ്ങളിലും സബ്സ്റ്റേഷന് സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.

X
Top