Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കൂടുതൽ ചെറുകിട നിക്ഷേപകർ; ഐപിഒയിലും റെക്കോഡ് മുന്നേറ്റം

മുംബൈ: പോയവർഷം ഓഹരി വിപണിയിലേക്ക് കൂടുതൽ ചെറുകിട നിക്ഷേപകരെത്തി. അതുപോലെ എസ്ഐപികളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടി.

വിവിധ ഫണ്ടുകളിൽ ചെറിയ തുക വീതം തവണകളായി നിക്ഷേപിക്കുന്ന എസ്ഐപി നിക്ഷേപത്തിൽ ഇപ്പോൾ വലിയ വർധനയുണ്ട്. . ഒക്ടോബറിൽ പ്രതിമാസ എസ്ഐപി നിക്ഷേപം 25,323 കോടി രൂപയായി ഉയർന്നിരുന്നു. -മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന.

റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നുള്ള സ്ഥിരമായ പണം ഒഴുക്ക് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. പ്രത്യേകിച്ച് വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നിന്ന് പിൻവലിഞ്ഞ സാഹചര്യത്തിൽ.

ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വമുണ്ട്. വിവിധ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക മാന്ദ്യം തടയുന്നതിനും വളർച്ചയുറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയാണ്. വളർച്ച ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നു.

യു.എസ്. ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയെല്ലാം നിരക്കുകൾ കുറച്ചതാണ് ഉദാഹരണം. പണപ്പെരുപ്പവും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയുമാണ് ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളി.

നിഫ്റ്റി 50 സൂചിക ഏകദേശം 13.23 ശതമാനം വാർഷിക റിട്ടേൺ ആണ് ഈ വർഷം നൽകിയത്. 2023-ലെ 19.42 ശതമാനം നേട്ടത്തേക്കാൾ ഇത് കുറവാണ്. എങ്കിലും പ്രതിസന്ധി ഘട്ടത്തിലും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താനുമുള്ള വിപണിയുടെ കഴിവാണ് ഇത് സൂചിപ്പിക്കുന്നത്.

ഒക്ടോബറിൽ 1.4 ലക്ഷം കോടി ഡോളറിൻ്റെ ഉത്തേജക പാക്കേജ് ചൈന പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപകർ ചൈനയിലേക്ക് പണം ഒഴുക്കി. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ചൈനയുടെ നീക്കം.

ചൈന ആകർഷകമായതോടെ വിദേശ 85,000 കോടി രൂപയോളമാണ് ഒഴുക്കിയത്.

എന്നാൽ ആഭ്യന്തര സ്ഥാപന നിക്ഷേപകർ ഏകദേശം ഒരു ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു. ഇത് ചൈനയിൽ നിന്ന് മത്സരം നേരിടുന്ന ഉൽപ്പാദന മേഖലകൾക്ക് ഉത്തേജനം നൽകി.

തിളങ്ങുന്ന ഐപിഒ
ഇന്ത്യൻ വിപണിയിലെ ഐപിഒ ചരിത്രമാകുകയാണ്. 2024 ഡിസംബറോടെ, 298 കമ്പനികൾ ലിസ്റ്റ് ചെയ്തു.1.4 ലക്ഷം കോടി ഡോളർ സമാഹരിച്ചു.

തുകയിൽ മുൻ വർഷത്തേക്കാൾ 139 ശതമാനം വർധനവുണ്ട്. റീട്ടെയിൽ നിക്ഷേപകർ ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

X
Top