2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

പാരസെറ്റമോള്‍ ഉള്‍പ്പെടെ അമ്പതിലേറെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേ‌ർ‌ഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (സി,ഡി,എസ്,സി.ഒ) ആണ് 53 മരുന്നുകളെ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചത്.

കാത്സ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അമ്പതിലധികം മരുന്നുകളാണ് ഡ്രഗ് റഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്ട്‌ജെല്‍സ്, ആൻ്റി ആസിഡ് പാൻ-ഡി, പാരസെറ്റമോള്‍ ഗുളികകള്‍, പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ്, രക്തസമ്മർദ്ദത്തിനുള്ള ടെല്‍മിസാർട്ടൻ എന്നിവയുള്‍പ്പെടെ പട്ടികയില്‍ ഉണ്ട്.

ഹെറ്ററോ ഡ്രഗ്‌സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎല്‍), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെല്‍ത്ത്‌കെയർ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിർമ്മിക്കുന്നത്.

കർണാടക ആൻറിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്. ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‍യു ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.

ടോറൻ്റ് ഫാർമസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ & ക്യൂർ ഹെല്‍ത്ത്‌കെയർ നിർമ്മിച്ചതുമായ ഷെല്‍കലും പരിശോധനയില്‍ പരാജയപ്പെട്ടു.

കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അല്‍കെം ഹെല്‍ത്ത് സയൻസിൻ്റെ ആൻറിബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി.

ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിർദ്ദേശിക്കപ്പെട്ട സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

X
Top