ന്യൂഡല്‍ഹി: കാരയ്ക്കല്‍ തുറമുഖം 1,485 കോടി രൂപയ്ക്ക് ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി, ആദാനി
പോര്‍ട്ട്‌സ് ഓഹരിയ്ക്ക് ‘ഓവര്‍ വെയ്റ്റ്’ റേറ്റിംഗ് നല്‍കി. 691 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
ചെന്നൈയുടെ തെക്ക് തീരത്ത് 300 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാരക്കല്‍ തുറമുഖം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍, 10 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. ‘തുറമുഖത്തിന്റെ വരുമാനം 2020 നും 2022നും ഇടയില്‍ 414 കോടി രൂപയില്‍ നിന്ന് 247 കോടി രൂപയായി കുറഞ്ഞു. 22-22 ലെ അദാനി പോര്‍ട്ട്സിന്റെ 292 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ എബിറ്റ/ടണ്‍ 186 രൂപയാണ്,’ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലാഭം മെച്ചപ്പെടും. അതുകൊണ്ടുതന്നെ മൂല്യവര്‍ദ്ധനയുള്ള ഒരു ഇടപാടാണ് ഇപ്പോള്‍ നടന്നത്.
”ഉപഭോക്താക്കള്‍ക്കുള്ള ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാന്‍ ഞങ്ങള്‍ 850 കോടി രൂപ ചെലവഴിക്കും,” അദാനി പോര്‍ട്ട്സ് സിഇഒ കരണ്‍ അദാനി പറയുന്നു. ”അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാനും കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൂട്ടിച്ചേര്‍ക്കാനും വിഭാവനം ചെയ്യുന്നു.” അദാനി കൂട്ടിച്ചേര്‍ത്തു.