മുംബൈ: റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ വര്‍ധനയുണ്ടാകുമെന്ന് ആഗോള ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ റിലയന്‍സ് ഇന്റസ്‌ട്രീസ് ഓഹരിയുടമകള്‍ക്ക് രണ്ട്-മൂന്ന് മടങ്ങ് നേട്ടം നല്‍കി. ഓരോ പതിറ്റാണ്ടിലും വിപണിമൂല്യത്തില്‍ 6000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി.
മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി. 3540 രൂപയിലേക്ക് ഈ ഓഹരി ഉയരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. ഓവര്‍വെയിറ്റ് എന്ന റേറ്റിംഗാണ് ഈ ഓഹരിക്ക് നല്‍കിയിരിക്കുന്നത്.
2023-23നും 2026-27നും ഇടയില്‍ റിലയന്‍സിന്റെ വാര്‍ഷിക വളര്‍ച്ച 12 ശതമാനം ആയിരിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്.
ഊര്‍ജം, റീട്ടെയില്‍ എന്നീ മേഖലകളിലെ നിക്ഷേപം വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകമാകും.