ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

ഓഹരി വിപണി: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: ബ്രോക്കറേജ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ പദവി ‘ഓവര്‍വെയ്റ്റ്’ ആക്കി ഉയര്‍ത്തി. മറ്റ് രാഷ്ട്രങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യം വളര്‍ച്ച നിലനിര്‍ത്തുന്നതായി കമ്പനി അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. അതേസമയം ചൈനയുടെ വെയ്‌റ്റേജ്, ‘ഈക്വല്‍-വെയ്റ്റി’ലേയ്ക്ക് താഴ്ത്തിയിട്ടുണ്ട്.

നാല് മാസത്തിന് മുന്‍പ് ഇന്ത്യയുടെ സ്ഥാനം അണ്ടര്‍വെയ്റ്റില്‍ നിന്നും ഈക്വല്‍ വെയ്റ്റാക്കാന്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം തയ്യാറായിരുന്നു. നിലവിലെ നവീകരണത്തോടെ ആഗോള ഇക്വിറ്റി വിപണികളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.നേരത്തെ ആറാം സ്ഥാനത്താണ് രാജ്യമുണ്ടായിരുന്നത്.

കഴിഞ്ഞ ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആപേക്ഷിക മൂല്യനിര്‍ണ്ണയം കുറവാണെന്നും ഇത് ഉയര്‍ച്ചയ്ക്ക് കാരണമായെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ മൂലധന ചെലവ് (കാപെക്‌സ്), ലാഭക്ഷമത വീക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. പരിഷ്‌കരണ അധിഷ്ഠിതവും മാക്രോ-സുസ്ഥിരവുമാണത്.

വ്യവസായം, ധനകാര്യം, ഉപഭോക്തൃവിവേചനാധികാരമാവശ്യപ്പെടുന്ന ഓഹരികള്‍ എന്നീ മേഖലകളാണ് ഘടനാപരമായ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താക്കള്‍. അതുകൊണ്ടുതന്നെ ഈ മേഖലകളെ അപ്‌ഗ്രേഡ് ചെയ്യാനും ബ്രോക്കറേജ് സ്ഥാപനം തയ്യാറായി. ഏഷ്യ-പസഫിക് എക്‌സ്-ജപ്പാന്‍ ഫോക്കസ് ലിസ്റ്റില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യന്‍ ഓഹരികളായ ലാര്‍സന്‍ & ട്യൂബ്രോ, മാരുതി സുസുക്കി എന്നിവയെ ചേര്‍ത്തു.

ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, മാരുതി സുസുക്കി എന്നിവയെ ജിഇഎം (ഗ്ലോബല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ്) ഫോക്കസ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യ പസഫിക് എക്‌സ്-ജപ്പാന്‍, എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് വിഭാഗത്തില്‍ ഓവര്‍വെയ്റ്റാണ് നിലവില്‍ ഇന്ത്യയുടേത്. എമര്‍ജിംഗ് മാര്‍ക്കറ്റുകളുമായും ചൈനയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മൂല്യനിര്‍ണ്ണയം കുറഞ്ഞു.

ഇത് ഇവിടെ നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

X
Top