ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡല്‍ഹി: പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി, ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഈക്വല്‍ വെയ്റ്റിലേയ്ക്ക് (ഇഡബ്ല്യു) ഉയര്‍ത്തി. മൂല്യനിര്‍ണ്ണയം കുറയുന്നതും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പുമാണ് അനുകൂല ഘടകങ്ങള്‍. അതേസമയം, ചൈന, കൊറിയ, തായ്വാന്‍ എന്നിവിടങ്ങളില്‍ ഇവര്‍ ഓവര്‍ വെയ്റ്റ് (OW) റേറ്റിംഗ് തുടരുന്നു.

ഈ സമ്പദ് വ്യവസ്ഥകള്‍ ബുള്‍ മാര്‍ക്കറ്റിന്റെ പ്രാരംഭ ഘട്ടത്തിലേതുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സര്‍ക്കാര്‍ നയങ്ങള്‍, യുഎസുമായുള്ള പിരിമുറുക്കം കുറയ്ക്കല്‍, ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കല്‍ എന്നിവയാണ് അനുകൂല ഘടകങ്ങള്‍.

”ഇന്ത്യ ഒക്ടോബര്‍ അവസാനം മുതല്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എമേര്‍ജിംഗ് മാര്‍ക്കറ്റ് എന്ന നിലയിലുള്ള മൂല്യനിര്‍ണ്ണയ പ്രീമിയം അര്‍ത്ഥപൂര്‍ണമായി ചുരുങ്ങി. അതേസമയം ദീര്‍ഘകാലത്തില്‍ പ്രീമിയം മൂല്യനിര്‍ണ്ണയം പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനാല്‍ ശാക്തീകരിച്ച വായ്പകളും അതിന്റെ കുതിച്ചുചാട്ടവും ഇന്ത്യയെ സഹായിക്കും. അതിനാല്‍ ഘടനാപരമായ വളര്‍ച്ചാ വീക്ഷണത്തില്‍ ഞങ്ങള്‍ ബുള്ളിഷ് ആണ്. ജനസംഖ്യ, ആഭ്യന്തര ഡിമാന്‍ഡ്, എഫ്ഡിഐ മെച്ചപ്പെടുത്തല്‍, എന്നിവയും ഗുണം ചെയ്യും,’ മോര്‍ഗന്‍ സ്റ്റാന്‍ലി എഴുതി.

രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അതിനാല്‍, ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 25 ബിപിഎസ് നിരക്ക് വര്‍ധിപ്പിക്കുമെന്നും അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. കുറഞ്ഞ എണ്ണ വില കാരണം ഉപഭോക്തൃ വില സൂചിക (സിപിഐ) മയപ്പെടും.
കുറഞ്ഞ ഊര്‍ജ്ജച്ചെലവും ദുര്‍ബലമായ യുഎസ് ഡോളറും കാരണം ബാഹ്യ മാക്രോ പരിസ്ഥിതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയല്ല, ഗവേഷണ സ്ഥാപനം കൂട്ടിച്ചേര്‍ത്തു.

X
Top