മുംബൈ: ഇന്ത്യൻ വിനോദസഞ്ചാര മേഖലക്ക്(Indian Tourism Sector) അംഗീകാരവുമായി മറ്റൊരു അന്താരാഷ്ട്ര അംഗീകാരംകൂടി(International Award) ലഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളില്‍(World’s Top 50 Hotels) ഒരു ഇന്ത്യൻ ഹോട്ടലും ഇടം പിടിച്ചു.
സുജൻ ജാവെയാണ് പട്ടികയില്‍ ഇടംകണ്ടെത്തിയ ഏക ഇന്ത്യൻ ഹോട്ടല്‍. ആഗോള പട്ടികയില്‍ 43ാം സ്ഥാനത്താണ് ഈ ഹോട്ടല്‍. ഇത് തുടർച്ചയായ രണ്ടാം തവണയാണ് സുജൻ ജാവെ ഈ അംഗീകാരം സ്വന്തമാക്കുന്നത്.
ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഗില്‍ഡ് ഹാളില്‍ വച്ചാണ് മികച്ച ഹോട്ടലുകളെ പ്രഖ്യാപിച്ചത്. ആറ് വൻകരകളില്‍ നിന്നുമുള്ള പ്രോപ്പർട്ടികളാണ് ഈ വർഷത്തെ പട്ടികയില്‍ ഇടം പിടിച്ചത്. പ്രമുഖ സഞ്ചാരികള്‍, ട്രാവല്‍ ജേർണലിസ്റ്റുകള്‍, ഹോട്ടല്‍ ഉടമകള്‍ തുടങ്ങിയവർ ഉള്‍പ്പെടുന്ന 600 പേരടങ്ങുന്ന സംഘമാണ് വോട്ട് ചെയ്ത് ഈ പട്ടിക തയ്യാറാക്കിയത്.
ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട സുജൻ ജാവെ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യപ്പെടുന്നത്. ഇതൊരു അത്യാഡംബര സഫാരി ക്യാമ്ബാണ്. പുള്ളിപ്പുലികള്‍ക്കും പേരുകേട്ട പ്രദേശമാണ് സുജൻ ജാവെ.
പരിസ്ഥിതിയും ആഡംബരവും ഇഴുകിച്ചേർത്ത മനോഹരമായ അനുഭവമാണ് സുജൻ ജാവെ സഞ്ചാരികള്‍ക്കായി സമ്മാനിക്കുന്നത്. അത്യാഡംബര സൗകര്യങ്ങളുള്ള ടെന്റഡ് സ്യൂട്ടുകളിലാണ് ഇവിടെ സഞ്ചാരികളുടെ താമസം ഒരുക്കുന്നത്. വൈല്‍ഡ് സഫാരികള്‍, ഹൈക്കിങ്, യോഗ, ഫാം ടൂറിസം തുടങ്ങി നിരവധി സാധ്യതകളാണ് ഈ റിസോർട്ട് ഒരുക്കുന്നത്.
2024 ഏറ്റവും മികച്ച ഹോട്ടലായി തായ്ലൻഡിലെ ലക്ഷ്വറി റിസോർട്ട് ആയ കാപെല്ല ബാങ്കോക്കാണ് തിരഞ്ഞെടുക്കപ്പട്ടത്. കഴിഞ്ഞ വർഷത്തെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു ഈ റിസോർട്ട്.
ഇറ്റലിയിലെ ലേക് കോമോയിലുള്ള വില്ലയായ പാസലാക്വ ഇത്തവണ രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ഈ ഹോട്ടലായിരുന്നു. ആഡംബര ഹോട്ടലായ റോസ് വുഡ് ഹോങ്കോങ്ങാണ് മൂന്നാം സ്ഥാനത്ത്.
ബാങ്കോക്കില്‍ നിന്നുള്ള നാല് ഹോട്ടലുകള്‍ ഉള്‍പ്പടെ പത്തൊമ്പത് ഹോട്ടലുകളുമായി ഏഷ്യയാണ് പട്ടികയില്‍ ഒന്നാമത്. യൂറോപ്പില്‍ നിന്നുള്ള 13 ഹോട്ടലുകളും നോർത്ത് അമേരിക്കയില്‍ നിന്നുള്ള ഒമ്ബത് ഹോട്ടലുകളും പട്ടികയില്‍ ഇടം കണ്ടെത്തി.