Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

പാൽ വില ഉയർത്തി മദർ ഡയറി

ദില്ലി: ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറി, ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയും ടോക്കൺ മിൽക്ക് ലിറ്ററിന് 2 രൂപയും വർദ്ധിപ്പിച്ചു. അതേസമയം 500 മില്ലി ഫുൾ ക്രീം പാലിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

ദില്ലിയിലെ പ്രധാന പാൽ വിതരണക്കാരായ മദർ ഡയറി ഈ വർഷം നാലാമത്തെ തവണയാണ് പൽ വില വർദ്ധിപ്പിക്കുന്നത്. പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ വിറ്റഴിക്കുന്ന മദർ ഡയറി തുടർച്ചയായി വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളെ വലച്ചേക്കാം.

മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപ ഉയർത്തി ഇപ്പോൾ 64 രൂപയാക്കി. ടോക്കൺ പാൽ വില ലിറ്ററിന് 48 രൂപയിൽ നിന്ന് 50 രൂപയാക്കി.

ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമെന്ന് ഡയറി പ്രൊഡക്ട് ഓർഗനൈസേഷൻ പറഞ്ഞു. ഈ വർഷം മുഴുവൻ ക്ഷീര വ്യവസായം പ്രതിസന്ധി നേരിട്ടെന്നും പാലിന്റെ ആവശ്യത്തിലും വിതരണത്തിലും വലിയ അന്തരം ഉണ്ടായെന്നും മദർ ഡയറി വക്താവ് പറഞ്ഞു.

കാലിത്തീറ്റയുടെ വില വർധിച്ചതും മൺസൂൺ ക്രമ രഹിതമായി എത്തിയതും പാൽ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. പാൽ വില ഉയർത്താൻ ഇവയെല്ലാം കാരണമായതായി വക്താവ് കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വേതനം നൽകി കർഷകരെ തുടർന്നും പിന്തുണയ്ക്കാൻ വില പരിഷ്കരണം സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

ദില്ലി-എൻ‌സി‌ആറിൽ, കമ്പനിക്ക് നൂറുകണക്കിന് പാൽ ബൂത്തുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75 മുതൽ 80 ശതമാനം മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നുണ്ട്.

X
Top