മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് പങ്കാളിയാകാനൊരുങ്ങി വാഹന ഘടക നിര്‍മാണ കമ്പനിയായ മദേഴ്സണ്‍ ഗ്രൂപ്പ്. സ്മാര്‍ട്ട്ഫോണ്‍ ഗ്ലാസുകളുടെ വമ്പന്‍ ഉല്‍പ്പാദകരായ ഹോങ്കോംഗിലെ ബയല്‍ ക്രിസ്റ്റല്‍ മാനുഫാക്ച്ചറിയുമായാണ് മദേഴ്സണ്‍ ഗ്രൂപ്പ് കൈകോര്‍ക്കുന്നത്.
മൂന്നില്‍ രണ്ട് ആപ്പിള്‍ ഐഫോണുകള്‍ക്കും ഗ്ലാസ് സ്‌ക്രീനുകള്‍ നല്‍കുന്നത് ബയലാണ്.
മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
2000-2500 കോടി രൂപയായിരിക്കും പദ്ധതിക്കായി മുടക്കുക. 4-5 വര്‍ഷത്തിനുള്ളില്‍ 8500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഈ പദ്ധതിയോടെ ടാറ്റക്ക് ശേഷം ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ടാമത്തെ പങ്കാളിയായി മദേഴ്സണ്‍ മാറും.
പുതിയ ഉല്‍പ്പാദന മേഖലകളിലേക്ക് കടന്നു കയറാനുള്ള മദേഴ്സണിന്റെ ലക്ഷ്യത്തെ സഹായിക്കുന്നതാണ് നീക്കം.