
മോത്തിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് 1,000 രൂപ മുഖവിലയുള്ള, ഈടുള്ള, വീണ്ടെടുക്കാവുന്ന നോൺ-കൺവേർട്ടിബിൾ കടപ്പത്രങ്ങളുടെ പൊതു പുറപ്പെടുവിക്കൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
24 മാസം, 36 മാസം, 60 മാസം, 120 മാസം എന്നിങ്ങനെ വാർഷിക, പ്രതിമാസ, മെച്യൂരിറ്റി പലിശ ഓപ്‌ഷനുകളുള്ള നിർദിഷ്ട കൂപ്പണുകൾ ഉൾക്കൊള്ളുന്ന എട്ട് സീരീസ് എൻസിഡികളുണ്ട്.
എൻസിഡികളുടെ പ്രതിവർഷ ഇഫക്റ്റീവ് യീൽഡ് 8.85% മുതൽ 9.70% വരെയാണ്.
പുറപ്പെടുവിക്കൽ 2024 ഏപ്രിൽ 23-ന് ആരംഭിച്ച് 2024 മെയ് 7-ന് അവസാനിക്കും. ഈ പുറപ്പെടുവിക്കലിന് കീഴിൽ പുറപ്പെടുവിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എൻ സി ഡി കൾ ക്രിസിൽ റേറ്റിംഗ്സ് ലിമിറ്റഡിൻ്റെ “ക്രിസിൽ AA/സ്റ്റേബിൾ”, ഇന്ത്യ റേറ്റിംഗ്സിന്റെ “IND AA/സ്റ്റേബിൾ” എന്നീ നിലവാരങ്ങൾ ലഭിച്ചവയാണ്.
ഈ പുറപ്പെടുവിക്കലിലൂടെ സമാഹരിക്കുന്ന ഫണ്ടിൻ്റെ 75% എങ്കിലും പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും നിലവിലുള്ള ബാധ്യതകളുടെ തിരിച്ചടവിനും വേണ്ടി ഉപയോഗിക്കും.
ബാക്കി തുക, കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (ഇഷ്യൂ ആൻഡ് ലിസ്‌റ്റിംഗ് ഓഫ് നോൺ കൺവേർട്ടിബിൾ സെക്യൂരിറ്റീസ്) റെഗുലേഷൻസ്, 2021 (“സെബി എൻസിഎസ് റെഗുലേഷൻസ്”) പ്രകാരം, ഈ പുറപ്പെടുവിക്കലിലൂടെ സമാഹരിക്കുന്ന തുകയുടെ 25% കവിയാതെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
ട്രസ്റ്റ് ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ലിമിറ്റഡ്, മോത്തിലാൽ ഓസ്‌വാൾ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ്# എന്നിവരാണ് ഈ പുറപ്പെടുവിക്കലിൻ്റെ ലീഡ് മാനേജർമാർ.
പ്രസ്തുത എൻസിഡികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്ന് കമ്പനിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഈ പുറപ്പെടുവിക്കലിൻ്റെ ആവശ്യങ്ങൾക്കായി, ബിഎസ്ഇ നിയുക്ത സ്റ്റോക്ക് എക്സ്ചേഞ്ച് ആയിരിക്കും.