Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

രാജ്യത്തെ ആദ്യ മൈക്രോക്യാപ് ഫണ്ടുമായി മോത്തിലാൽ ഓസ്വാൾ എഎംസി

മോത്തിലാൽ ഓസ്വാൾ എഎംസി പുതിയ മൈക്രോക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയിലെ മൈക്രോ ക്യാപ് ഓഹരികളിലേക്കുള്ള നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ആദ്യ സ്കീമാണ് മോത്തിലാൽ ഓസ്വാൾ നിഫ്റ്റി മൈക്രോക്യാപ് 250 ഇൻഡക്സ് ഫണ്ട്.

മൈക്രോക്യാപ് ഓഹരികളുടെ വളർച്ചാ സാധ്യതകളിൽ പങ്കാളികളാകാൻ നിക്ഷേപകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്.

സ്കീമിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ജൂൺ 29 വരെ ലഭ്യമാകും. കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക 500 രൂപയാണ്. ഗ്രോത്ത്, ഐഡിസിഡബ്ല്യു ഓപ്ഷനുകളോടു കൂടി സ്കീമിന്റെ റെഗുലർ, ഡയറക്ട് പ്ലാനുകൾ സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്.

ലിക്വിഡിറ്റി ആവശ്യകതകൾ നിറവേറ്റുന്നതിനായി നിയന്ത്രണങ്ങൾക്ക് അനുസൃതമായി ചെറിയ ഒരു ശതമാനം മണി മാർക്കറ്റ് ഉപകരണങ്ങളിലും ഈ സ്കീം നിക്ഷേപിച്ചേക്കാം.

വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ 501 മുതൽ 750 വരെയുള്ള റാങ്കിൽ വരുന്ന കമ്പനികളാണ് മൈക്രോക്യാപ് 250 സൂചികയിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ 15 വർഷത്തിനിടെ 12.9 ശതമാനം വാർഷിക വരുമാനത്തോടെ നിഫ്റ്റി 50, നിഫ്റ്റി സ്മോൾക്യാപ് 250 എന്നിവയെ സൂചിക മറികടന്നതായാണ് എഎംസിയുടെ കണക്കുകൾ പറയുന്നത്.

X
Top