Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എം.പി രാമചന്ദ്രന്റെ ജീവചരിത്രം ‘വൈറ്റ് മാജിക്’ പ്രകാശനം ചെയ്തു

.- ധനം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ

കൊച്ചി: ജ്യോതി ലാബ്സ് സ്ഥാപകനായ എം.പി രാമചന്ദ്രന്റെ ജീവചരിത്രം ‘വൈറ്റ് മാജിക്’ പ്രകാശനം ചെയ്തു. ധനം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഇൻഫോസിസ് കോ- ഫൗണ്ടർ ക്രിസ് ഗോപാലകൃഷ്ണൻ പുസ്തകം പ്രകാശനം നിർവഹിച്ചു. വി ഗാർഡ് ചെയർമാൻ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ടി.എസ് പ്രീതയാണ് പുസ്തകം രചിച്ചിരിക്കുന്നത്.
പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജ്യോതി ലാബ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജ്യോതി രാമചന്ദ്രന്‍, മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കമ്മത്ത്, ശാന്തകുമാരി രാമചന്ദ്രന്‍, ധനം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, മാധ്യമ പ്രവർത്തക പ്രീത ടിഎസ് എന്നിവർ പങ്കെടുത്തു.
കേരളം ജന്മം കൊടുത്ത എണ്ണപ്പെട്ട സംരംഭകരിൽ ഒരാളാണ് എം.പി. രാമചന്ദ്രൻ. നിരന്തര പരിശ്രമം കൊണ്ട് ബിസിനസ് വിജയത്തിൻ്റെ കൊടുമുടി കയറിയ ആൾ. രാമചന്ദ്രൻ്റെ ബിസിനസ് ഫിലോസഫി, വിജയ രസതന്ത്രങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകം അനാവരണം ചെയ്യുന്നു.
സംരംഭകർക്ക് ഇതൊരു വഴികാട്ടിയായിരിക്കുമെന്ന് പുസ്തകം അവതരിപ്പിച്ച ഉല്ലാസ് കമ്മത്ത് പറഞ്ഞു. അക്ഷീണ പരിശ്രമവും, ദീർഘദർശിത്വവും, സൂക്ഷ്മ ദൃഷ്ടിയുമാണ് എംപി രാമചന്ദ്രൻ്റെ വിജയത്തിന് അടിത്തറയെന്നും ഉല്ലാസ് കമ്മത്ത് കൂട്ടിച്ചേർത്തു. ബിസിനസിൽ വിജയിക്കാൻ നിരന്തര പoനം ആവശ്യമാണെന്ന് മറുപടി പ്രസംഗത്തിൽ എംപി രാമചന്ദ്രൻ നിരീക്ഷിച്ചു. കേരളത്തിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top