വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്തന്നെ തടുരും.

ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസര്വ് ബാങ്ക് നിരക്കുകള് മാറ്റമില്ലാതെ നിലനിര്ത്തി. 2025 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം ഏഴ് ശതമാനമാണ്.

സ്റ്റാന്ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്ജിനല് സ്റ്റാന്ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും നിലനിര്ത്തി. ആറംഗ സമിതിയില് അഞ്ച് പേരും അനുകൂലമായി വോട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തില് നടപ്പ് സാമ്പത്തിക വര്ഷം സെപ്റ്റംബറിന് ശേഷംമാത്രമെ നിരക്ക് കുറയാന് സാധ്യതയുള്ളൂവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്.

2022 മെയില് ആരംഭിച്ച നിരക്ക് വര്ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില് 2.50 ശതമാനം വര്ധനവരുത്തുകയും ചെയ്തു.

പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിര്ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വിലയില് കുറവുണ്ടായത് പണപ്പെരുപ്പം കുറയാന് സഹായിക്കുമെന്നുമാണ് ആര്ബിഐയുടെ പ്രതീക്ഷ.

X
Top