ന്യൂഡല്‍ഹി: ആര്‍ബിഐ വലിയ തോതില്‍ പലിശ നിരക്കുയര്‍ത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാല്‍ നിരക്ക് കുറയ്ക്കാനുള്ള നീക്കമായിരിക്കും അടുത്തവര്‍ഷം തൊട്ടുണ്ടാകുക, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗങ്ങള്‍ പറയുന്നു. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്റെ മിനുറ്റ്‌സ് പുറത്തുവിട്ടതിനുശേഷം ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.
മെയ് മാസം മുതല്‍ ഇതിനോടകം 225 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവ് വരുത്താന്‍ എംപിസി തയ്യാറായിരുന്നു. തുടര്‍ന്ന് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ആര്‍ബിഐ ടോളറന്‍സ് പരിധിയിലൊതുങ്ങി. 10 മാസത്തിന് ശേഷം ആദ്യമായാണ് ചെറുകിട പണപ്പെരുപ്പം 6 ശതമാനത്തില്‍ കുറയുന്നത്.
എന്നാല്‍ ഈ ട്രെന്‍ഡിന് മാറ്റം വരുമെന്നാണ് എംപിസി ഇപ്പോള്‍ പറയുന്നത്. ആഗോള മാന്ദ്യം ഹ്രസ്വകാലം മാത്രമേ നീണ്ടുനില്‍ക്കൂ. നിരക്ക് വര്‍ധിപ്പിക്കാനുള്ള വ്യഗ്രത നിരക്ക് കുറയ്ക്കുന്നതിലും കേന്ദ്രബാങ്കുകള്‍ പുലര്‍ത്തും എന്നതിനാലാണ് ഇത്.
എംപിസി അംഗം ജയന്ത് വര്‍മ്മ മണികണ്‍ട്രോളിനോട് പറഞ്ഞു. ഇന്ത്യയിലും സമാന നടപടി സ്വീകരിക്കപ്പെടും. സുസ്ഥിരമായ മാക്രോ എക്കണോമിക് അന്തരീക്ഷം പുലരുന്നതിന് നയം മാറ്റം ആവശ്യമാണെന്ന് ശശാങ്ക ഭിഡേയും പറഞ്ഞു. ദുര്‍ബലമായ വളര്‍ച്ചയോടൊപ്പം ഉയര്‍ന്ന പണപ്പെരുപ്പവും മോശം സമ്പദ് വ്യവസ്ഥ സൃഷ്ടിക്കും.
ആഗോള മാന്ദ്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. 17 ശതമാനം ഇടിവാണ് ഒക്ടോബറില്‍ കയറ്റുമതിയിലുണ്ടായത്. നവംബറിലും ഏതാണ്ട് സമാന അവസ്ഥ സംജാതമായി.
ഇറക്കുമതി തോത് ഇടിയുന്നത് ആഭ്യന്തര ഡിമാന്റിലെ കുറവിനെ പ്രതിഫലിക്കുന്നു മൂന്നാം എംപിസി അംഗം അഷിമ ഗോയല്‍ പറയുന്നു. നയങ്ങള്‍ ഡാറ്റ അധിഷ്ടിതമാകുമെന്ന് ഗോയല്‍ പ്രതികരിച്ചു.
2024 ഏപ്രില്‍-ജൂണ്‍ മാസത്തോടെ റിപ്പോ നിരക്ക് 5.5 ശതമാനമായി കുറയുമെന്നാണ് ഡോയിഷ് ബാങ്ക്, ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് കൗശിക് ദാസ് കരുതുന്നത്. 2023 ല്‍ 75 ബേസിസ് പോയിന്റ് കുറവ് വരുത്തുന്നതോടെയാണ് ഇത്