ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എംആർഎഫ് ലിമിറ്റഡിന്റെ ഏകികൃത ലാഭത്തിൽ ഇടിവ്

കൊച്ചി: ടയർ നിർമ്മാതാക്കളായ എംആർഎഫ് ലിമിറ്റഡ്, ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ തുടർച്ചയായ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത ലാഭത്തിൽ 25.35 ശതമാനം ഇടിവ് രേഖപ്പെടുത്തി. 123.6 കോടി രൂപയാണ് കമ്പനിയുടെ ജൂൺ പാദ ലാഭം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 165.58 കോടി രൂപയായിരുന്നു.

സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. ജൂൺ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 4,183.96 കോടിയിൽ നിന്ന് 5,695.93 കോടി രൂപയായി വർധിച്ചതായി എംആർഎഫ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അവലോകന പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ വർഷത്തെ 4,054.24 കോടി രൂപയിൽ നിന്ന് 5,566.63 കോടി രൂപയായി. ഈ പാദത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ വില 4,114.06 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,251.56 കോടി രൂപയായിരുന്നു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കറൻസി മൂല്യത്തകർച്ചയ്ക്ക് കാരണമായെന്നും, അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എംആർഎഫ് ലങ്ക (പി) ലിമിറ്റഡിന്റെ ഏകീകരണത്തിൽ പുനർനിർണയ നഷ്ടം സംഭവിച്ചതായും എംആർഎഫ് പറഞ്ഞു.

X
Top